Kerala

കൊവിഡ്-19: മരിച്ച വ്യക്തിയുടെ ഭാര്യ അടക്കം എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

ചികില്‍സയിലുള്ള മറ്റു രോഗികളുടെ എല്ലാം ആരോഗ്യ നില തൃപ്തികരമാണ്.ഒരാളുടെ കാര്യത്തിലും പേടിക്കേണ്ട അവസ്ഥയില്ല.എല്ലാവരും ആരോഗ്യവന്മാരായി തന്നെയിരിക്കുകയാണ്.ആരും ആശങ്കപെടേണ്ട കാര്യമില്ല.മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിരുന്നവരെല്ലാം ഭാര്യയടക്കം നേരത്തെ തന്നെ നീരീക്ഷണത്തിലും ചികില്‍സയിലുമാണ്

കൊവിഡ്-19: മരിച്ച വ്യക്തിയുടെ ഭാര്യ അടക്കം എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
X

കൊച്ചി: കൊവിഡ്-19 ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കുന്നവരുടെ ആരോഗ്യ നില പൂര്‍ണ തൃപ്തികരമാണെന്നും ആരും ആശങ്കപെടേണ്ട കാര്യമില്ലെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കൊവിഡ്-19 ബാധിച്ച് ഇന്ന് രാവിലെ മരിച്ച 69 വയസുള്ള വ്യക്തി നേരത്തെ തന്നെ കടുത്ത ഹൃദ്രോഗബാധിതനായിരുന്നു.ഒപ്പം കടുത്ത ന്യൂമോണിയയുമുണ്ടായിരുന്നു.ഇതു കൂടാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ചികില്‍സയിലായിരുന്ന ഇദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിരുന്നു.കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ആശങ്കയിലായിരുന്നുവെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

കൊവിഡ്-19 രോഗി മരിച്ചാല്‍ പാലിക്കണ്ട എല്ലാ പ്രൊട്ടോക്കോളും പാലിച്ച് മൃതദേഹം എല്ലാ വിധ സുരക്ഷക്രമീകരണത്തോടെയുമാണ് വിട്ടു നല്‍കിയിരിക്കുന്നത് എവിടെയാണ് സംസ്‌കരിക്കുന്നതെന്ന വിവരം മരിച്ച രോഗിയുടെ ബന്ധുക്കളാണ് തിരുമാനിക്കുന്നത്.മൃതദേഹം സംസ്‌കരിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ട്.കുഴിയിലാണ് അടക്കം ചെയ്യുന്നതെങ്കില്‍ എത്ര ആഴം വേണമെന്നതിനൊക്കെ കൃത്യമായ നിര്‍ദേശം ഉണ്ട്. ഇക്കാര്യത്തിലെല്ലാം മേല്‍നോട്ടം വഹിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്.

ചികില്‍സയിലുള്ള മറ്റു രോഗികളുടെ എല്ലാം ആരോഗ്യ നില തൃപ്തികരമാണ്.ഒരാളുടെ കാര്യത്തിലും പേടിക്കേണ്ട അവസ്ഥയില്ല.എല്ലാവരും ആരോഗ്യവന്മാരായി തന്നെയിരിക്കുകയാണ്.ആരും ആശങ്കപെടേണ്ട കാര്യമില്ല.ഇദ്ദഹവുമായി ബന്ധപ്പെട്ടിരുന്നവരെല്ലാം ഭാര്യയടക്കം നേരത്തെ തന്നെ നീരീക്ഷണത്തിലും ചികില്‍സയിലുമാണ്.മരിച്ച വ്യക്തിയുടെ ഭാര്യയുടെ ആരോഗ്യവും തൃപ്തികരമാണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.പ്രോട്ടോക്കോള്‍ അനുസരിച്ച് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിനനുസരിച്ച് മാത്രമായിരിക്കും കൊവിഡ്-19 ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാരം നടക്കുകയെന്ന് ടി ജെ വിനോദ് എംഎല്‍എ വ്യക്തമാക്കി.

Next Story

RELATED STORIES

Share it