Kerala

അങ്ങാടികള്‍ അണുവിമുക്തമാക്കി അഗ്‌നിശമന സേന

പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അഗ്‌നിശമന സേന തളിക്കുന്നത്.

അങ്ങാടികള്‍ അണുവിമുക്തമാക്കി  അഗ്‌നിശമന സേന
X

കോഴിക്കോട്: അങ്ങാടികളില്‍ അണുനശീകരണം നടത്തി നരിക്കുനി അഗ്‌നിശമന സേന. വിവിധ ഗ്രാമപഞ്ചായത്തുകളിലായി ദിവസേന അഞ്ചോളം അങ്ങാടികളാണ് സേന അണുവിമുക്തമാക്കുന്നത്. ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ടൗണുകളിലെ ഭിത്തികള്‍, തൂണുകള്‍, കൈവരികള്‍, വിവിധ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവയിലാണ് അണുനശീകരണ ലായനി തളിക്കുന്നത്.

പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അഗ്‌നിശമന സേന തളിക്കുന്നത്. നരിക്കുനി സ്‌റ്റേഷന്‍ ഓഫിസര്‍ റോബി വര്‍ഗീസ്, അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി ഒ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കച്ചേരിമുക്കില്‍ കൊറോണ സ്ഥിരീകരിച്ചതിന്റെ പിറ്റേദിവസമാണ് നരിക്കുനിയിലെ സേന അണുനശീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. കൊടുവള്ളി നഗരസഭ, ബാലുശ്ശേരി, ഉണ്ണികുളം, കിഴക്കോത്ത്, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വിവിധ സ്ഥലങ്ങളില്‍ അണുനശീകരണം നടത്തി. ബുധനാഴ്ച മടവൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് അണുനശീകകരണം നടത്തുകയെന്ന് സ്‌റ്റേഷന്‍ ഓഫിസര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it