Kerala

കൊവിഡ്-19: മാലിയിലെ പ്രവാസി ഇന്ത്യാക്കാരെ കൊണ്ടുവരുന്നതിനുള്ള നടപടി തുടങ്ങി; കപ്പലില്‍ എത്തുന്നത് 732 പേര്‍

ഓപ്പറേഷന്‍ സമുദ്രസേതു എന്ന് പേരിട്ടിരിക്കുന്ന ഒഴിപ്പിക്കല്‍ നടപടിക്ക് നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വയെന്ന കപ്പലാണ് ഉപയോഗിക്കുന്നത്. കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കഴിഞ്ഞ ദിവസം മാലി തുറമുഖത്ത് എത്തി.മടങ്ങിപോരാനുളളവരെ ഇന്ന് രാവിലെ മുതല്‍ കപ്പലിലേക്ക് പ്രവേശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചതായി നാവിക സേന അധികൃതര്‍ അറിയിച്ചു.ഇന്ന് വൈകുന്നേരത്തോടെ കപ്പല്‍ മാലിതീരം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാറാഴ്ച കൊച്ചിയിലെ തുറമുഖത്ത് എത്തും.

കൊവിഡ്-19: മാലിയിലെ പ്രവാസി ഇന്ത്യാക്കാരെ കൊണ്ടുവരുന്നതിനുള്ള നടപടി തുടങ്ങി; കപ്പലില്‍ എത്തുന്നത് 732 പേര്‍
X

കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളായ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി മാലി ദ്വീപില്‍ നിന്നുള്ള ഇന്ത്യക്കാരെ കപ്പല്‍ മാര്‍ഗം കൊണ്ടുവരുന്ന നടപടികള്‍ തുടങ്ങി.ഓപ്പറേഷന്‍ സമുദ്രസേതു എന്ന് പേരിട്ടിരിക്കുന്ന ഒഴിപ്പിക്കല്‍ നടപടിക്ക് നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വയെന്ന കപ്പലാണ് ഉപയോഗിക്കുന്നത്. കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കഴിഞ്ഞ ദിവസം മാലി തുറമുഖത്ത് എത്തി.മടങ്ങിപോരാനുളളവരെ ഇന്ന് രാവിലെ മുതല്‍ കപ്പലിലേക്ക് പ്രവേശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചതായി നാവിക സേന അധികൃതര്‍ അറിയിച്ചു.


രാവിലെയുള്ള രജിസ്‌ട്രേഷന്‍ പ്രകാരം 732 പേരാണ് ഉളളത്.ഇതില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.കപ്പല്‍ പുറപ്പെടുന്നതോടെ മാത്രമെ എത്രപേരുണ്ടെന്ന അന്തിമ വിവരം ലഭ്യമാകുകയുള്ളു.ഇന്ന് വൈകുന്നേരത്തോടെ കപ്പല്‍ മാലിതീരം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൊവിഡ് പരിശോധന നടത്തുന്നതിനൊപ്പം ഇവരുടെ ബാഗേജുകള്‍ അണുവിമുക്തമാക്കിയുമാണ് യാത്രക്കാരെ കപ്പലിലേക്ക് പ്രവേശിപ്പിക്കുന്നത്. കപ്പലിനുള്ളില്‍ യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കപ്പല്‍ ഞാറാഴ്ച കൊച്ചിയിലെ തുറമുഖത്ത് എത്തും.

Next Story

RELATED STORIES

Share it