ഉത്സവദിനങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഡിജിപി
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് ഡിജിപി വ്യക്തമാക്കി.
തിരുവനന്തപുരം: ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഘോഷങ്ങള്‍ക്കായി അതിര്‍ത്തി കടന്ന് ജനങ്ങള്‍ കേരളത്തിലേക്ക് വരുന്നത് ഒരുതരത്തിലും അനുവദിക്കില്ല. ജനങ്ങള്‍ വീടുകളില്‍തന്നെ തുടരുകയെന്ന ആശയം ശക്തമായി പ്രചരിപ്പിക്കുന്നതിന് സാമൂഹികമാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണി മുഖേനയും പ്രചരണം നടത്തണമെന്നും ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് ജില്ലാ പോലിസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍മാരും എപ്പോഴും സജ്ജരായിരിക്കുമെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT