Kerala

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; കോഴിക്കോട് 17 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

ജില്ലയിലെ 7 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; കോഴിക്കോട് 17 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി
X

കോഴിക്കോട്: കൊവിഡ് 19 സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ 17 പ്രദേശങ്ങളെ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 7 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 പുല്ലാഞ്ഞിമേട്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 മുപ്പതേക്ര, നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7നന്മണ്ട 14, നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ തച്ചറു കണ്ടിതാഴെ ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളും വാര്‍ഡ് 15 ലെ ചാത്തോത്ത് താഴെ മാവട്ടയില്‍ താഴെ തുടങ്ങിയ പ്രദേശവും ,വാര്‍ഡ് 11 ചാലിക്കര , ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 മൂക്കടത്തും വയല്‍, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 കണ്ടന്നൂര്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 കായലാട്, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 22 മാത്തറ, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1തേനായി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 ചിറവളപ്പില്‍, വാര്‍ഡ് 6 പട്ടര്‍പ്പാലം, കോഴിക്കോട് കോര്‍പ്പറേഷനിലെ ഡിവിഷന്‍ 55 പയ്യാനക്കല്‍, മുക്കം മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 14 മുക്കം ടൗണ്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 കുരുവട്ടൂര്‍ നോര്‍ത്ത്, അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 അഞ്ചാംപീടിക , വാര്‍ഡ് 16 ലെ എലിഫന്റ് റോഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

7 കണ്ടെയ്ന്‍മെന്റ് സോണുകളെ ഒഴിവാക്കി

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2,7, 9, 14, 16, 20 രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 9, 20,21,25, കക്കോടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 1,8, തലക്കുളത്തൂര്‍

ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 2,17, കോഴിക്കോട് കോര്‍പ്പറേഷനിലെ ഡിവിഷന്‍16 , ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

Next Story

RELATED STORIES

Share it