Kerala

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഇതുവരെ 1,13,730 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോല്‍പന്ന കിറ്റുകള്‍ വിതരണം ചെയ്തു

ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടം മുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

കൊവിഡ് 19:  മലപ്പുറം ജില്ലയില്‍ ഇതുവരെ 1,13,730 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോല്‍പന്ന കിറ്റുകള്‍ വിതരണം ചെയ്തു
X

മലപ്പുറം: കൊവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ 1,13,730 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്ന് 2,666 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഏഴു താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടം മുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

താലൂക്ക് തലത്തില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ.

രണ്ടാം ഘട്ടം

ഏറനാട്-740

പെരിന്തല്‍മണ്ണ-475

നിലമ്പൂര്‍-653

കൊണ്ടോട്ടി-122

തിരൂര്‍-675

മൂന്നാം ഘട്ടം

പെരിന്തല്‍മണ്ണ 01

Next Story

RELATED STORIES

Share it