Kerala

കൊവിഡ് 19: വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസ്

പന്തളത്ത് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വ്യാജസന്ദേശം പ്രചരിപ്പിച്ച വെണ്‍മണി പുന്തല കരിങ്ങാലില്‍ വീട്ടില്‍ കെ ആര്‍ ചന്ദ്രാനന്ദന്‍പിള്ളയ്‌ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് 19: വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസ്
X

പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചയാള്‍ക്കെതിരേ പന്തളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പന്തളത്ത് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വ്യാജസന്ദേശം പ്രചരിപ്പിച്ച വെണ്‍മണി പുന്തല കരിങ്ങാലില്‍ വീട്ടില്‍ കെ ആര്‍ ചന്ദ്രാനന്ദന്‍പിള്ളയ്‌ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമനിരീക്ഷണ കേന്ദ്രമാണ് വ്യാജസന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് ഈ വിവരം ജില്ലാ കലക്ടര്‍ ജില്ലാ പോലിസ് മേധാവി കെ ജി സൈമണു കൈമാറി. ഇതെത്തുടര്‍ന്ന് പന്തളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിഐ ഇ ഡി ബിജു, എസ്‌ഐ ആര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Next Story

RELATED STORIES

Share it