Kerala

കൊവിഡ്, സെൻസസ്: തിരുവനന്തപുരത്ത് ഇന്ന് സർവകക്ഷിയോഗം

സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേരത്തെ സർവകക്ഷിയോഗം വിളിച്ചിരുന്നത്.

കൊവിഡ്, സെൻസസ്: തിരുവനന്തപുരത്ത് ഇന്ന് സർവകക്ഷിയോഗം
X

തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേരത്തെ സർവകക്ഷിയോഗം വിളിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കോവിഡ് 19 രോഗ ബാധ സംബന്ധിച്ച പ്രശ്‌നങ്ങളും യോഗത്തിൽ വിഷയമാക്കാൻ തീരുമാനിച്ചത്.

അതേസമയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ എത്തിയ 2224 യാത്രക്കാരെയും കോവിഡ് 19 സ്‌ക്രീനിങിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 14 പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ 119 പേരെ സ്‌ക്രീൻ ചെയ്തു.

Next Story

RELATED STORIES

Share it