Kerala

കൊവിഡ്-19: എറണാകുളത്ത് 4983 പേര്‍ നിരീക്ഷണത്തില്‍

ഇന്ന് പുതിയതായി 1911 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 846 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4949 ആണ്.ഇന്ന് പുതുതായി നാലു പേരെ കൂടി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34 ആയി

കൊവിഡ്-19: എറണാകുളത്ത് 4983 പേര്‍ നിരീക്ഷണത്തില്‍
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4983 ആയി ഇന്ന് പുതിയതായി 1911 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 846 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4949 ആണ്.

ഇന്ന് പുതുതായി നാലു പേരെ കൂടി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ഒന്നും, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒന്നും, ആലുവ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരെയുമാണ് പ്രേവേശിപ്പിച്ചത് . ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34 ആയി. ഇതില്‍ 23 പേര്‍ എറണാകുളം മെഡിക്കല്‍ കോളജിലും, ഒമ്പതുപേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, രണ്ടു പേര്‍ ആലുവ ജില്ലാ ആശുപത്രിയിലുമാണുള്ളത്. നിലവില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത് 14 പേരാണ്. ഇതില്‍ 5 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, 6 പേര്‍ എറണാകുളം സ്വദേശികളും, 2 പേര്‍ കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.

34 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇന്ന് 20 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 57 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്. അതിഥി തൊഴിലാളികള്‍ക്കുള്ള സേവനങ്ങള്‍ ഫലപ്രദമായി ഇവരിലേക്ക് എത്തിക്കുന്നതിനും, ആശങ്കയകറ്റുന്നതിനും , പ്രാദേശിക ഭാഷയില്‍ ഇവരോട് ആശയവിനിമയം നടത്തുന്നതിനുമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള അതിഥി ദേവോ ഭവ : പരിപാടിയുടെ ഭാഗമായി അതിഥി തൊഴിലാളികളില്‍നിന്നും തിരഞ്ഞെടുത്ത് പരിശീലനം ലഭിച്ച ലിങ്ക് വര്‍ക്കേഴ്‌സിന്റെ സേവനം ഇന്നുമുതല്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കി

.നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്കും, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്കും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍വഴി നല്‍കി വരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിച്ച് വരുന്നു. കൗണ്‍സലിംഗ് നല്‍കുന്നതിനായി കണ്‍ട്രോള്‍ റൂമിലും ഇവരുടെ സേവനം ലഭ്യമാണ്.0484 2368802 കൂടാതെ 2428077, 0484 2424077, 0484 2426077, 0484 2425077, 0484 2422077 എന്നീ നമ്പറുകളിലും കണ്‍ട്രോള്‍ റൂമിന്റെ സേവനം ലഭ്യമാണ്.

Next Story

RELATED STORIES

Share it