Kerala

കൊവിഡ്-19 : എറണാകുളത്ത് 2985 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍;25 പേര്‍ ഐസൊലേഷനില്‍

ഇന്ന് 36 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദേശിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 112 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കിടന്നിരുന്ന 7 പേരെ ഇന്നലെ രാത്രിയും ഇന്നുമായി, ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ 7 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികില്‍സയില്‍ തുടരുന്നത്.

കൊവിഡ്-19 : എറണാകുളത്ത് 2985 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍;25 പേര്‍ ഐസൊലേഷനില്‍
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ഇന്ന് 36 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദേശിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 112 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2985 ആയി. ഇതില്‍ 2876 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും,109 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണ്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തവര്‍ 14 ദിവസം കൂടി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.

ഇന്ന് ജില്ലയില്‍ 4 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും, ഒരാള്‍ സ്വകാര്യ ആശുപത്രിയിലും,ഒരാള്‍ ആലുവ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. നിലവില്‍ 25 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 13 പേര്‍ മെഡിക്കല്‍ കോളജിലും, ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 5 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 4 പേര്‍ സ്വകാര്യ ആശുപത്രിയിലും ഉണ്ട്.രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കിടന്നിരുന്ന 7 പേരെ ഇന്നലെ രാത്രിയും ഇന്നുമായി, ഡിസ്ചാര്‍ജ് ചെയ്തു. 6 പേരെ മെഡിക്കല്‍ കോളജില്‍ നിന്നും, ഒരാളെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആണ് വിട്ടയച്ചത്.

നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ 7 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.ഇന്ന് ജില്ലയില്‍ നിന്നും 40 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 30 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിച്ചതില്‍ ഒന്നും പോസിറ്റീവ് ഇല്ല. ഇനി 159 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 3 കപ്പലുകളിലെ 52 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 30 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ തൃപ്പൂണിത്തുറയില്‍ ആണ് 28 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2 പേര്‍ നെടുമ്പാശ്ശേരിയിലും നിരീക്ഷണത്തില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it