Kerala

കൊവിഡ്-19 : എറണാകുളത്ത് 21 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ലഭിച്ച പരിശോധന ഫലങ്ങളിലാണ് 21 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 144 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു

കൊവിഡ്-19 : എറണാകുളത്ത് 21 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
X

കൊച്ചി: കൊവിഡ്-19 രോഗബാധ സംശയിച്ച്് എറണാകുളത്ത് നിന്നും പരിശോധനയ്ക്കായി അയച്ച 21 സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി.ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ലഭിച്ച പരിശോധന ഫലങ്ങളിലാണ് 21 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 144 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു. അതേ സമയം ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 9 മണി വരെ 214 ഫോണ്‍ വിളികളാണ് കണ്‍ട്രോള്‍ റൂമിലെത്തിയത്.പനി, ചുമ എന്നിവയുണ്ട് കൊറോണയായിരിക്കുമോ ടെസ്റ്റ് ചെയ്യണോ എന്ന് ചോദിച്ച് നിരവധി ഫോണ്‍ വിളികളെത്തി. കണ്‍ട്രോള്‍ റൂമിലെ ഡോക്ടര്‍മാര്‍ ഇവരുടെ ആശങ്കകള്‍ പരിഹരിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it