- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി, ആകെ 113 രോഗികള്‍
പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികില്‍സയിലുള്ളത്.

കോട്ടയം: ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 18 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനരോഗബാധാ നിരക്കാണിത്. ഇതോടെ കൊവിഡ് ചികില്‍സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറുകടക്കുന്നതും ഇതാദ്യമാണ്.
പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികില്‍സയിലുള്ളത്. പുതുതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്. ഇന്ന് രണ്ടുപേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 196 പേര്‍ക്കാണ് രോഗം ബാധിച്ചത്. 83 പേര്‍ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
1. ജൂണ്‍ 13ന് കുവൈത്തില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(30). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
2. ജൂണ്‍ 14ന് കുവൈത്തില്‍നിന്നെത്തി കുമരകത്ത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(16). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
3. ജൂണ്‍ 11ന് കുവൈത്തില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(36). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
4. ജൂണ്‍ 15ന് കുവൈത്തില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(43). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
5. ജൂണ്‍ 13ന് കുവൈത്തില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
6. ജൂണ്‍ 13ന് കുവൈത്തില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(37). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
7. ജൂണ്‍ 15ന് കുവൈത്തില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി (34). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
8. ജൂണ്‍ 22ന് മധുരയില്‍നിന്നെത്തി കോട്ടയത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാരാപ്പുഴ സ്വദേശി(30). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
9. ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(23). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
10. ജൂണ്‍ 12ന് കുവൈത്തില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശി(65). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
11. ജൂണ്‍ 21ന് ദുബയില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(34). രോഗലക്ഷണങ്ങളുണ്ടായിരുന്നു.
12. ജൂണ്‍ 19ന് സൗദി അറേബ്യയില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(73). രോഗലക്ഷണങ്ങളില്ലായിരുന്നു.
13. ജൂണ്‍ 21ന് ചെന്നൈയില്‍നിന്നെത്തി പാലായിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശിനി(34). രോഗലക്ഷണങ്ങളില്ലായിരുന്നു.
14. ജൂണ്‍ 16ന് കുവൈത്തില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31). രോഗലക്ഷണങ്ങളില്ലായിരുന്നു.
15. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവായ യുവതി(24). ജില്ലിലെ സ്വകാര്യാശുപത്രിയില്‍ ജീവനക്കാരിയാണ്. രോഗലക്ഷണങ്ങളുണ്ടായിരുന്നു.
16. ജൂണ്‍ 13ന് കുവൈത്തില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശി(23) രോഗലക്ഷണങ്ങളില്ലായിരുന്നു.
17. ജൂണ്‍ 15ന് ഡല്‍ഹിയില്‍നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(27). ഹോം ക്വാറന്റൈനിലായിരുന്നു. രോഗലക്ഷണങ്ങളില്ലായിരുന്നു.
18. ജൂണ്‍ 11ന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(30). രോഗലക്ഷണങ്ങളില്ലായിരുന്നു.
രോഗമുക്തരായവര്‍
1. ഹരിയാനയില്‍നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനി
2. ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ ഒമ്പതിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















