- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 128 പേര്‍ക്ക് കൂടി കൊവിഡ്; 155 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,483 ആണ്. ഇതുവരെ രോഗമുക്തരായത് 3,927 പേര്‍. തിങ്കളാഴ്ച ജില്ലയില്‍ സമ്പര്‍ക്കംവഴി 123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 128 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 155 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,503 ആണ്. തൃശൂര്‍ സ്വദേശികളായ 32 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,483 ആണ്. ഇതുവരെ രോഗമുക്തരായത് 3,927 പേര്‍. തിങ്കളാഴ്ച ജില്ലയില്‍ സമ്പര്‍ക്കംവഴി 123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റര്‍: 4, ആര്‍എംഎസ് ക്ലസ്റ്റര്‍ 3, കെഇപിഎ ക്ലസ്റ്റര്‍ 2, വാടാനപ്പളളി മല്‍സ്യമാര്‍ക്കറ്റ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്കകേസുകള്‍ 110. ആരോഗ്യപ്രവര്‍ത്തകര്‍-1, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍-2. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നുപേര്‍ക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളില്‍ 11 പുരുഷന്‍മാരും 8 സ്ത്രീകളും 10 വയസ്സിന് താഴെ 5 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയില്‍ കഴിയുന്നവര്‍. ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍- 113, സിഎഫ്എല്‍ടിസി ഇഎസ്‌ഐ -സിഡി മുളങ്കുന്നത്തുകാവ്- 37, എംസിസിഎച്ച് മുളങ്കുന്നത്തുകാവ്-45, ജിഎച്ച് തൃശൂര്‍-11, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി - 33, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-56, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 59, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 1 വേലൂര്‍-116, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 2 വേലൂര്‍-128, എംഎംഎം കൊവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-41, ചാവക്കാട് താലൂക്ക് ആശുപത്രി -25, ചാലക്കുടി താലൂക്ക് ആശുപത്രി -9, സിഎഫ്എല്‍ടിസി കൊരട്ടി - 48, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജിഎച്ച് ഇരിങ്ങാലക്കുട - 16, ഡിഎച്ച് വടക്കാഞ്ചേരി- 6, അമല ഹോസ്പിറ്റല്‍ തൃശൂര്‍- 0, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍-18, മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍ -1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍- 18, പിസി തോമസ് ഹോസ്റ്റല്‍ തൃശൂര്‍-167.
ജില്ലയില്‍ 8506 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 135 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 9048 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 1267 സാംപിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 99,480 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 331 ഫോണ്‍വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. 70 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. തിങ്കളാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















