Kerala

വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം

2009 ഡിസംബർ 25ന് ഉച്ചയ്ക്ക് 2.30നാണ് ചന്ദ്രൻ വീട്ടിനുള്ളിൽ വെച്ച് ഭാര്യയെ കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം
X

തിരുവനന്തപുരം: സംശയത്തിന്‍റെ പേരിൽ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 50000 പിഴയും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ( നാല്) ജഡ്‌ജി ഷിജു ഷെയ്ക്കിന്‍റെതാണ് ഉത്തരവ്. കിളിമാനൂർ പൊയ്യക്കട സ്വദേശി വലിയവിള വീട്ടിൽ കുഞ്ഞല എന്ന ചന്ദ്രനെയാണ് ശിക്ഷിച്ചത്. ഇയാളെ കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം ജയിലിൽ അയക്കും. 2009 ഡിസംബർ 25ന് ഉച്ചയ്ക്ക് 2.30നാണ് ചന്ദ്രൻ വീട്ടിനുള്ളിൽ വെച്ച് ഭാര്യയെ കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it