Kerala

കോടതി അനുവദിച്ചു; ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാം അമ്മയെ കാണാനെത്തി

മൂന്നുദിവസം പകല്‍ അമ്മയോടൊപ്പം കഴിയാനാണ് കര്‍ശനവ്യവസ്ഥകളോടെ കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ അമ്മയക്കൊപ്പം കഴിയാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കന്നത്. ഇതുപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍നിന്നും ഇന്നലെ എറണാകുളം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ശേഷം രാവിലെ നിഷാമിന്റെ മാതാവ് താമസിക്കുന്ന എറണാകുളം കടവന്ത്രയിലെ ഫഌറ്റിലേക്ക് നിഷാമിനെ പോലിസ് കൊണ്ടുപോയി.

കോടതി അനുവദിച്ചു; ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാം അമ്മയെ കാണാനെത്തി
X

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാം കോടതി അനുവദിച്ചതിനെ തുടര്‍ന്ന് അമ്മയെ കാണാനെത്തി. മൂന്നുദിവസം പകല്‍ അമ്മയോടൊപ്പം കഴിയാനാണ് കര്‍ശനവ്യവസ്ഥകളോടെ കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ അമ്മയക്കൊപ്പം കഴിയാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കന്നത്. ഇതുപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍നിന്നും ഇന്നലെ എറണാകുളം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ശേഷം രാവിലെ നിഷാമിന്റെ മാതാവ് താമസിക്കുന്ന എറണാകുളം കടവന്ത്രയിലെ ഫഌറ്റിലേക്ക് നിഷാമിനെ പോലിസ് കൊണ്ടുപോയി. ഒരു എസ്‌ഐ അടക്കം നാലു പോലിസുകാരാണ് നിഷാമിന് അകമ്പടിയുള്ളത്.

അമ്മയെ കാണാനല്ലാതെ മറ്റാരുമായും ബന്ധപ്പെടാന്‍ നിഷാമിന് അനുവാദമില്ല. ഫോണും ഉപയോഗിക്കാന്‍ പാടില്ല. മാധ്യമങ്ങളോടും സംസാരിക്കാന്‍ പാടില്ല. ക്രിമിനല്‍ കേസിലെ പ്രതിയായ നിഷാമിന് സാധാരണ പരോള്‍ അനുവദിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന പോലിസ് നിരീക്ഷണത്തോടെ മാതാവിനെ സന്ദര്‍ശിക്കാന്‍ കോടതി നിഷാമിന് അനുമതി നല്‍കിയത്. അനുമതി നല്‍കിയിരിക്കുന്ന മൂന്നു ദിവസവും വൈകീട്ട് അഞ്ചിന് മാതാവിന്റെ അടുത്തുനിന്നും എറണാകുളം സബ്്ജയിലിലെത്തിക്കണം. അനുമതി അവസാനിക്കുന്ന ബുധനാഴ്ച നിഷാമിനെ തിരികെ പുജപ്പുര ജയിലിലേക്ക് കൊണ്ടുപോവും.





Next Story

RELATED STORIES

Share it