സിഒടി നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കത്തി കൊണ്ടുപോയതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. കൊളശേരിയിലെ സ്വകാര്യ സ്ഥാപനത്തിന് പിറകില്‍ ഒളിപ്പിച്ച നിലയിലാണ് ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്.

സിഒടി നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
വടകര: സിഒടി നസീര്‍ വധശ്രമ കേസില്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തിയും ഇരുമ്പ് ദണ്ഡും പോലിസ് കണ്ടെടുത്തു. പ്രതികളിലൊരാളായ റോഷനുമായി തലശേരി വാവാച്ചിമുക്കിയെത്തിയാണ് പോലിസ് ആയുധങ്ങള്‍ കണ്ടെടുത്തത്.

താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുന്ന റോഡില്‍ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞ കത്തി റോഷന്‍ പോലിസിന് കാണിച്ചു കൊടുത്തു. കത്തിക്ക് ഒരടി നീളമുണ്ട്. ഈ കത്തി ഉപയോഗിച്ചാണ് നിലത്ത് വീണ നസീറിനെ കുത്തിയതെന്ന് പ്രതി പറഞ്ഞു.

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കത്തി കൊണ്ടുപോയതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. കൊളശേരിയിലെ സ്വകാര്യ സ്ഥാപനത്തിന് പിറകില്‍ ഒളിപ്പിച്ച നിലയിലാണ് ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. മെയ് 18ന് നടന്ന ആക്രമണത്തില്‍ മൂന്നാഴ്ച്ച പിന്നിട്ടാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.


RELATED STORIES

Share it
Top