Kerala

എയര്‍പോര്‍ട്ടിലേക്കുള്ള സന്ദര്‍ശന നിയന്ത്രണം; പോലിസ് നടപടി ആരംഭിച്ചു

ഹജ്ജ് ഹൗസ്, മേലങ്ങാടി ജംഗ്ഷന്‍, കുമ്മിണി പറമ്പ് റോഡില്‍ വാഹനത്തിലെ ആളുകളെ നിയന്ത്രിക്കും. ഡ്രൈവറെ മാത്രമേ വിമാന താവളത്തിലേക്ക് അയക്കുകയുള്ളൂ.

എയര്‍പോര്‍ട്ടിലേക്കുള്ള സന്ദര്‍ശന നിയന്ത്രണം; പോലിസ് നടപടി ആരംഭിച്ചു
X
മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് സന്ദര്‍ശകരുടെ നിയന്ത്രണം ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ കൊണ്ടോട്ടി, കരിപ്പൂര്‍ പോലിസ് സ്‌റ്റേഷന് കീഴിലായി എയ്ഡ് പോസ്റ്റ് ആരംഭിച്ചു. ഹജ്ജ് ഹൗസ്, മേലങ്ങാടി ജംഗ്ഷന്‍, കുമ്മിണി പറമ്പ് റോഡില്‍ വാഹനത്തിലെ ആളുകളെ നിയന്ത്രിക്കും. ഡ്രൈവറെ മാത്രമേ വിമാന താവളത്തിലേക്ക് അയക്കുകയുള്ളൂ.

യാത്രക്കാര്‍ സഹകരിക്കണമെന്ന് കൊണ്ടോട്ടി പോലിസ് ഇന്‍സ്പക്ടര്‍ എന്‍ബി ഷൈജു അറിയിച്ചു. യാതൊരു കാരണവശാലും യാത്രക്കാരെ സ്വീകരിക്കാന്‍ കുടുംബ സമേതം എയര്‍പോര്‍ട്ടിലേക്ക് വരരുതെന്ന് കലക്ടറുടെ കര്‍ശന നിര്‍ദേശം ഉണ്ട്.

Next Story

RELATED STORIES

Share it