Kerala

കൊറോണ: വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ: വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി
X

തൃശൂര്‍: കൊറോണ വൈറസ് സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 6.30 ഓടെയാണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജിലെ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് ലഭ്യമാകുന്ന വിവരം.

കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാസ്‌കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്ന് അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ ബാധ സംശയിക്കുന്നവരുടെ പരിചരണത്തിന് പരിശീലനം നല്‍കും. മാസ്‌കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐഎംഎ അടക്കമുള്ള സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും.

കൊറോണ വൈറസ് ബാധിച്ച രോഗികളെ കിടത്താനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അണുവിമുക്ത മുറികളൊരുക്കിയിട്ടുണ്ട്. ആശുപത്രിയിലെ 20 പേ വാര്‍ഡ് മുറികളാണ് കൊറോണയ്ക്കായി ഒരുക്കിയത്. വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചയുടനെ പേ വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്.




Next Story

RELATED STORIES

Share it