Kerala

നാദാപുരത്ത് ഡോക്ടറടക്കം മൂന്ന് പേര്‍ ക്വാറന്റൈനില്‍

കോവിഡ് സ്ഥിരീകരിച്ച രോഗി പതിനേഴാം തിയ്യതി മുതല്‍ ഇരുപത്തി ഒന്നാം തിയ്യതി വരെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 21 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.

നാദാപുരത്ത് ഡോക്ടറടക്കം മൂന്ന് പേര്‍ ക്വാറന്റൈനില്‍
X

നാദാപുരം: ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറടക്കം മൂന്ന് പേര്‍ ക്വാറന്റൈനില്‍. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ്19 സ്ഥിരീകരിച്ച രോഗി പതിനേഴാം തിയ്യതി രാത്രി എട്ട് മുതല്‍ എട്ടര വരെ നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു.

ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും നഴ്‌സും സെക്യൂരിറ്റി ജീവനക്കാരനുമാണ് വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ച രോഗി പതിനേഴാം തിയ്യതി മുതല്‍ ഇരുപത്തി ഒന്നാം തിയ്യതി വരെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 21 നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. 23 ന് രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് നാദാപുരം ആശുപത്രിയിലെ ഡോക്ടറടക്കം മൂന്ന് പേര്‍ നിരീക്ഷണത്തിലായത്. നാദാപുരത്ത് ഡോക്ടറടക്കം മൂന്ന് പേര്‍ ക്വാറന്റൈനില്‍

Next Story

RELATED STORIES

Share it