Kerala

കൊറോണ: കോഴിക്കോട് ജില്ലയില്‍ 11 പേര്‍കൂടി നിരീക്ഷണത്തില്‍

389 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി രണ്ടുപേര്‍ ഉള്‍പ്പടെ മൂന്നുപേര്‍ നിരീക്ഷണത്തിലുണ്ട്.

കൊറോണ: കോഴിക്കോട് ജില്ലയില്‍ 11 പേര്‍കൂടി നിരീക്ഷണത്തില്‍
X

കോഴിക്കോട്: കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുതുതായി 11 പേര്‍കൂടി നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ 389 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി രണ്ടുപേര്‍ ഉള്‍പ്പടെ മൂന്നുപേര്‍ നിരീക്ഷണത്തിലുണ്ട്.

രണ്ടുപേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ 24 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. 21 പേരുടെ പരിശോധനാ ഫലം ലഭിച്ചതില്‍ എല്ലാം നെഗറ്റീവാണ്. ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും ഫോണ്‍ സന്ദേശം മുഖേനയുള്ള കൗണ്‍സിലിങ്ങും ജില്ലയില്‍ തുടരുന്നതായി ഡിഎംഒ അറിയിച്ചു.

Next Story

RELATED STORIES

Share it