കൊറോണ: ആലപ്പുഴയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രി വിട്ടു

ഇവരുടെ പരിശോധനാഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവായതിനെത്തുടര്‍ന്നാണ് ആശുപത്രി വിടാന്‍ അനുമതി നല്‍കിയത്.

കൊറോണ: ആലപ്പുഴയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രി വിട്ടു

ആലപ്പുഴ: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥി ആശുപത്രി വിട്ടു. ഇവരുടെ പരിശോധനാഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവായതിനെത്തുടര്‍ന്നാണ് ആശുപത്രി വിടാന്‍ അനുമതി നല്‍കിയത്. ഫെബ്രുവരി രണ്ടിനായിരുന്നു വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്.

ജനുവരി 24ന് ചൈനയില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥിയെ 30ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ രോഗിയുടെ കുടുംബാംഗങ്ങളും പാലിച്ചു. രോഗി സാധാരണനിലയിലേക്കെത്തിയെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

RELATED STORIES

Share it
Top