Kerala

കൊറോണ: എറണാകുളത്ത് നിരീക്ഷണ പട്ടികയില്‍ ഇനി 9 പേര്‍ മാത്രം

കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും മടങ്ങിവന്ന രണ്ടുപേരെ കൂടി പുതുതായി ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍വാര്‍ഡില്‍ നിരീക്ഷണത്തില്‍ ആരും തന്നെയില്ല. രോഗ ബാധ സംശയത്തെ തുടര്‍ന്ന് ഇന്ന് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്ഒരാളുടെ രക്തം, സ്രവം സാമ്പിളുകള്‍ പരിശോധയ്ക്കായി അയച്ചു

കൊറോണ: എറണാകുളത്ത് നിരീക്ഷണ പട്ടികയില്‍ ഇനി 9 പേര്‍ മാത്രം
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണ പട്ടികയില്‍ ഇനി 9 പേര്‍ മാത്രം.കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും മടങ്ങിവന്ന രണ്ടുപേരെ കൂടി പുതുതായി ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍വാര്‍ഡില്‍ നിരീക്ഷണത്തില്‍ ആരും തന്നെയില്ല.

രോഗ ബാധ സംശയത്തെ തുടര്‍ന്ന് ഇന്ന് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്ഒരാളുടെ രക്തം, സ്രവം സാമ്പിളുകള്‍ പരിശോധയ്ക്കായി അയച്ചു.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടന്ന് വരുന്നു. ഇന്ന് മുവ്വാറ്റുപുഴ നഗരസഭയിലെ 18, 19 വാര്‍ഡുകളില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേകം ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

ഇന്ന് മൂന്നു ഫോണ്‍കോളുകള്‍ ആണ് കൊറോണ കണ്‍ട്രോള്‍ റൂമിലെത്തിയത്. നിരീക്ഷണകാലാവധി പുതുക്കിയതിനെക്കുറിച്ചും, നീരീക്ഷണത്തില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട രീതികളക്കുറിച്ച് അറിയാനുമായിരുന്നു വിളികള്‍ പ്രധാനമായും എത്തിയത്. കണ്‍ട്രോള്‍ റൂമിന്റെ സേവനങ്ങള്‍ 0484 2368802 എന്ന നമ്പറില്‍ ലഭ്യമാണ്.

Next Story

RELATED STORIES

Share it