Kerala

കൊറോണ: കോഴിക്കോട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി; മെന്റല്‍ ഹെല്‍പ് ലൈന്‍ ഇന്ന് മുതല്‍

ചൈനയിലെ വുഹാനില്‍നിന്നും രോഗം റിപോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ റൂം നമ്പറില്‍ (04952371471) വിവരങ്ങള്‍ (പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, വന്ന രാജ്യം) കൃത്യമായി അറിയിക്കണം.

കൊറോണ: കോഴിക്കോട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി; മെന്റല്‍ ഹെല്‍പ് ലൈന്‍ ഇന്ന് മുതല്‍
X

കോഴിക്കോട്: സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാരുടെ യോഗം ചേരുകയും ബ്ലോക്ക് തലത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതലത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍ക്ക് ഓരോ കമ്മിറ്റിയുടെയും ചുമതല നല്‍കി. സൂപ്രണ്ടുമാര്‍ക്ക് ആശുപത്രി അണുവിമുക്തമാക്കുന്നതിന് വേണ്ട നിര്‍ദേശവും നല്‍കി. ഡ്യൂട്ടി സമയത്ത് ആശുപത്രി ജീവനക്കാര്‍ വ്യക്തി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

ചൈനയിലെ വുഹാനില്‍നിന്നും രോഗം റിപോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ റൂം നമ്പറില്‍ (04952371471) വിവരങ്ങള്‍ (പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, വന്ന രാജ്യം) കൃത്യമായി അറിയിക്കണം. കൊറോണ രോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമുണ്ടാവുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ജില്ലയില്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ഇന്ന് (ഫെബ്രുവരി നാല്) ആരംഭിക്കും. സഹായത്തിനായി 9495002270 എന്ന മൊബൈല്‍ നമ്പറില്‍ രാവിലെ ഒമ്പപത് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ വിളിക്കാം. മറ്റു സമയങ്ങളില്‍ ദിശയുടെ 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1056ലും വിളിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു.

Next Story

RELATED STORIES

Share it