Kerala

കൊവിഡ് 19: സംസ്ഥാനത്ത് ആറ്‌ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് 19: സംസ്ഥാനത്ത് ആറ്‌ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പിലാക്കിയതിന് പിന്നാലെ ആറ്‌ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചിലധികം പേര്‍ കൂട്ടംകൂടരുതെന്ന് കർശന നിർദേശമുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാനായി മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവു. തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് അശുപത്രികളിലും നിയന്ത്രണം ഏർപ്പെടുത്തി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂർണ്ണമായും അടച്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുകയാണ്. അതേസമയം, കൊവിഡ് 19 പ്രതിരോധത്തിനായി അവശ്യ മരുന്നുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) തയ്യാറെടുക്കുകയാണ്.

അതിനിടെ കേ​ര​ള​ത്തി​ൽ സമ്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ചു. ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് -19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. ഇന്നലെ അ​ർ​ധ​രാ​ത്രി മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യാ​ണ് സ​ർ​ക്കാ​ർ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.

കെഎസ്ആർ​ടി​സി, സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഓ​ട്ടോ-ടാ​ക്സി സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു. അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​ർ​ക്കു ക​ർ​ശ​ന പ​രി​ശോ​ധ​ന​യും ക്വാ​റ​ന്‍റൈ​നും നി​ർ​ബ​ന്ധ​മാ​ക്കി.

സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ഒ​ഴി​കെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്ക​രു​ത്. 31 നു​ശേ​ഷം ലോ​ക്ക്ഡൗ​ണ്‍ തു​ട​ര​ണ​മോ എ​ന്ന് അ​പ്പോ​ഴ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി തീ​രു​മാ​നി​ക്കും


Next Story

RELATED STORIES

Share it