Kerala

കൊറോണ: സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സ്റ്റഡി ടൂര്‍ നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനദുരന്തമെന്ന പ്രഖ്യാപനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

കൊറോണ: സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സ്റ്റഡി ടൂര്‍ നിയന്ത്രണം പിന്‍വലിച്ചു
X

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്ന് വിനോദയാത്രകള്‍ക്കും സ്റ്റഡി ടൂറുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കൊറോണ വൈറസ് സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായായി ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, സ്റ്റഡി ടൂറുകള്‍ 2020 മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനദുരന്തമെന്ന പ്രഖ്യാപനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

Next Story

RELATED STORIES

Share it