Kerala

കൊറോണ: മെക്കയുടെ പൊതുയോഗങ്ങള്‍ ഏപ്രില്‍ അഞ്ചുവരെ നിര്‍ത്തിവെച്ചു

അതീവ ഗൗരവമര്‍ഹിക്കുന്നതും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന പത്തു ശതമാനം മുന്നോക്ക സംവരണം വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കടുത്ത എതിര്‍പ്പും പ്രതിഷേധവും രേഖപ്പെടുത്തി.നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ ഇരുപത് വര്‍ഷമായി തുടരുന്ന പിന്നോക്ക വിഭാഗങ്ങളുടെ സംവരണ നഷ്ടം നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. സംവരണ നഷ്ടം ഒഴിവാക്കുന്നതിന് 2006-ല്‍ ഭേദഗതി ചെയ്ത എന്‍സിഎ. നിയമന നടപടികളിലെ അപാകത പരിഹരിക്കുവാനും സര്‍ക്കാര്‍ തയ്യാറുവുന്നില്ല. ഇത്തരം കടുത്ത വിവേചനം സര്‍ക്കാര്‍ ഉപേക്ഷിച്ച് സത്വരമായ പരിഹാരനടപടികള്‍ക്ക് തയ്യാറാവണമെന്ന് മെക്ക ആവശ്യപ്പെട്ടു

കൊറോണ: മെക്കയുടെ പൊതുയോഗങ്ങള്‍ ഏപ്രില്‍ അഞ്ചുവരെ നിര്‍ത്തിവെച്ചു
X

കൊച്ചി: സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിട്ടുള്ള കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ കര്‍ശനമായി സ്വീകരിച്ചുകൊണ്ട് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക)ന്റെ സംസ്ഥാന-ജില്ലാ-താലൂക്ക് തല പൊതുയോഗങ്ങള്‍ ഏപ്രില്‍ അഞ്ചുവരെ നിര്‍ത്തിവയ്ക്കുവാന്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. അതീവ ഗൗരവമര്‍ഹിക്കുന്നതും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന പത്തു ശതമാനം മുന്നോക്ക സംവരണം വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കടുത്ത എതിര്‍പ്പും പ്രതിഷേധവും രേഖപ്പെടുത്തി.നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ ഇരുപത് വര്‍ഷമായി തുടരുന്ന പിന്നോക്ക വിഭാഗങ്ങളുടെ സംവരണ നഷ്ടം നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.

സംവരണ നഷ്ടം ഒഴിവാക്കുന്നതിന് 2006-ല്‍ ഭേദഗതി ചെയ്ത എന്‍സിഎ. നിയമന നടപടികളിലെ അപാകത പരിഹരിക്കുവാനും സര്‍ക്കാര്‍ തയ്യാറുവുന്നില്ല. ഇത്തരം കടുത്ത വിവേചനം സര്‍ക്കാര്‍ ഉപേക്ഷിച്ച് സത്വരമായ പരിഹാരനടപടികള്‍ക്ക് തയ്യാറാവണമെന്ന് മെക്ക ആവശ്യപ്പെട്ടു.അടുത്ത മാസം ആരംഭിക്കുന്ന സെന്‍സസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എന്‍പിആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കണം. ദശവാര്‍ഷിക സെന്‍സസിനോടൊപ്പം സംസ്ഥാനാടിസ്ഥാനത്തിലുള്ള അംഗീകൃത ഒബിസി പട്ടികയനുസരിച്ച് ജാതി തിരിച്ചുള്ള സെന്‍സസ് കൂടി ഉള്‍പ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.

സംവരണ സംരക്ഷണ നടപടികളില്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ വിവേചനപരമായ നിലപാടുകളും പിന്നോക്ക വിരുദ്ധ സമീപനവും തിരുത്തണമെന്നും മെക്ക എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ഏപ്രില്‍ 10-11 തീയതികളില്‍ സംവരണം, ക്രീമിലെയര്‍-10 ശതമാനം ഇഡബ്ല്യുഎസ് എന്നിവ സംബന്ധിച്ച് ദ്വിദിന ശില്‍പശാല സംഘടിപ്പിക്കാനും എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും ഖജാന്‍ജി സി ബി കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. എ എസ് എ റസാഖ്, സി എച്ച് ഹംസ, ടി എസ്. അസീസ്, കെ എം അബ്ദുല്‍ കരീം, എ ഐ മുബീന്‍, എം അഖ്‌നിസ്, എം എം നുറുദ്ദീന്‍, എന്‍ സി ഫാറൂഖ്, യൂനസ് കൊച്ചങ്ങാടി, മുഹമ്മദ് നജീബ്, കെ ആര്‍ നബീസുല്ലാ, ഗഫൂര്‍ ടി മുഹമ്മദ്, വി എസ് മുഹമ്മദ് ഇബ്രാഹിം, സി മുഹമ്മദ് ഷെരീഫ്, എ എം അബ്ദുല്‍ നാസര്‍, എസ് നൂര്‍മുഹമ്മദ്, എന്‍ എ മുഹമ്മദ്, പി അബ്ദുള്ള കോയ പങ്കെടുത്തു.

Next Story

RELATED STORIES

Share it