Kerala

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം

മൃതദേഹം അവിടെ സംസ്‌കരിക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്

കൊവിഡ് ബാധിച്ച്  മരിച്ച വൈദികന്റെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ച വൈദികന്റെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം. വട്ടിയൂര്‍ക്കാവിലെ മലമുകള്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. മൃതദേഹം അവിടെ സംസ്‌കരിക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തുകയാണ്. ഇന്നലെയാണ് നാലാഞ്ചിറ സ്വദേശിയായ ഫാ. കെ.ജി. വര്‍ഗീസ് (77) ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ സാമ്പില്‍ പരിശോധനക്കയച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it