Kerala

ഭരണഘടന-വഖ്ഫ് സംരക്ഷണ സമ്മേളനം നടന്നു

ഭരണഘടന-വഖ്ഫ് സംരക്ഷണ സമ്മേളനം നടന്നു
X

കൊച്ചി: മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും കവര്‍ന്നെടുക്കുന്ന വഖ്ഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജംഇയ്യതുല്‍ ഉലമ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ വഖ്ഫ് സംരക്ഷണ മഹാസമ്മേളനം നടന്നു. ഞായറാഴ്ച വൈകീട്ട് നാലിന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രതിഷേധ മഹാസമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ ആയാണ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യപ്രശ്‌നം കാരണമാണ് ഉദ്ഘാടനത്തിന് എത്താത്തതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.





Next Story

RELATED STORIES

Share it