Kerala

കെ കരുണാകരൻ അനുസ്മരണം: യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്

ഗവര്‍ണറുടെ ഓഫീസില്‍ ഫോണില്‍ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കി.

കെ കരുണാകരൻ അനുസ്മരണം: യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: കെ കരുണാകരന്റെ അനുസ്മരണ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് ഖാനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ഓഫീസില്‍ ഫോണില്‍ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കി.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശമാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാല്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കോണ്‍ഗ്രസിന് തന്റെ നിലപാടുകളെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അതുകൊണ്ട് അഭിപ്രായം മാറ്റാനാവില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.

ഇന്ന് വൈകീട്ട് നടക്കുന്ന കെ കരുണാകരന്‍ അനുസ്മരണയോഗത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. വളരെ നാള്‍ മുന്‍പാണ് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്. പുതിയ സാഹചര്യത്തില്‍ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പങ്കെടുക്കുന്ന കാര്യം കണ്ടറിയണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it