ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി
അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ മുമ്പാകെയാണ് ഇന്ന് രാവിലെ അദ്ദേഹം കീഴടങ്ങിയത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ എം ജോര്‍ജ്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ഒ എം ജോര്‍ജ് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന വയനാട് ഡിസിസി അംഗം ഒ എം ജോര്‍ജ് കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ മുമ്പാകെയാണ് ഇന്ന് രാവിലെ അദ്ദേഹം കീഴടങ്ങിയത്.
മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ എം ജോര്‍ജ്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ഒ എം ജോര്‍ജ് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയെ ഇയാള്‍ ഒന്നരവര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്. പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ ഐഎന്‍ടിയുസി നേതാവ് പണം വാഗ്ദാനം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
നഗ്‌നചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ പെണ്‍കുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങള്‍ പോലുമറിഞ്ഞതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞത്. പീഡനം തുടര്‍ന്നതിനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ്‌ലൈനിന്റെ സംരക്ഷണയിലാണ്. കേസിന്റെ പശ്ചാത്തലത്തില്‍ ഒ എം ജോര്‍ജിനെ അന്വേഷണ വിധേയമായി കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
RELATED STORIES
നിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില്‍ വീണ് മരിച്ചു
15 March 2023 4:46 AM GMTതാഹിര്‍ അലി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു
14 March 2023 11:38 AM GMTകണ്ണൂര്‍ തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; കോളജ്...
13 March 2023 2:02 PM GMTകണ്ണൂരില്‍ കാറും ചെങ്കല്‍ ലോറിയും കുട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
13 March 2023 12:37 PM GMTസിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമം: നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് ...
9 March 2023 5:03 PM GMT