Kerala

മാണി സി കാപ്പനെയും എന്‍സിപിയെയും സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും

ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് ചേരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.അതില്‍ ഒരു തെറ്റുമില്ല.സന്തോഷമാണെന്നും ചോദ്യത്തിന് മാറുപടിയായി രമേശ് ചെന്നിത്തല വ്യക്തമാക്കി.മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സന്തോഷമെന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നത് പരിഗണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

മാണി സി കാപ്പനെയും എന്‍സിപിയെയും സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും
X

കൊച്ചി:മാണി സി കാപ്പനെയും എന്‍സിപിയെയും സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും.മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ വന്നാല്‍ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് ചേരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.അതില്‍ ഒരു തെറ്റുമില്ല.സന്തോഷമാണെന്നും ചോദ്യത്തിന് മാറുപടിയായി രമേശ് ചെന്നിത്തല വ്യക്തമാക്കി.

മാണി സി കാപ്പന്‍ മാത്രമല്ല എന്‍സിപി പാര്‍ടിയെ തന്നെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സന്തോഷം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നത് പരിഗണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it