Kerala

പോളിങ് ബൂത്ത് സന്ദര്‍ശനത്തിനിടെ സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി

പോളിങ് ബൂത്ത് സന്ദര്‍ശനത്തിനിടെ സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി
X

കാസര്‍കോട്: പോളിങ് ബൂത്ത് സന്ദര്‍ശനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലാണ് സംഭവം. യുഡിഎഫ് ഏജന്റ് കള്ളവോട്ട് ആരോപിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആള്‍ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാര്യര്‍ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സ്ഥാനാര്‍ഥിയുടെ ഇടപെടല്‍ ബൂത്തിനുള്ളില്‍ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും വാക്കേറ്റത്തിനും കാരണമായി. സംഭവത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും മറ്റ് ഏജന്റുമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it