സംഘപരിവാര്‍ ഹര്‍ത്താലിന് നഷ്ടപരിഹാരം; ക്ലെയിം കമ്മീഷണറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായ ശബരിമല കര്‍മസമിതി, ബിജെപി, ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതാക്കളില്‍നിന്ന് നഷ്ടം ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദന്‍ അടക്കം നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ക്ലെയിം കമീഷണറെ നിയമിക്കുമെന്ന് ഹൈക്കോടതി. കമ്മീഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് നിര്‍ദേശം നല്‍കി. കമ്മീഷന്‍ തലപ്പത്ത് സിറ്റിങ് ജഡ്ജിയാണോ വിരമിച്ച ജഡ്ജിയാണോ വേണ്ടതെന്നടക്കം അറിയിക്കാനാണ് നിര്‍ദേശം. ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ജനുവരി രണ്ട്, മൂന്ന് തിയ്യതികളിലാണ് ഹര്‍ത്താല്‍ നടത്തിയത്.
ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായ ശബരിമല കര്‍മസമിതി, ബിജെപി, ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതാക്കളില്‍നിന്ന് നഷ്ടം ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദന്‍ അടക്കം നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ത്താലില്‍ 99 ബസ്സുകള്‍ തകര്‍ക്കപ്പെട്ടതിലൂടെ 3.35 കോടിയുടെ നഷ്ടമുണ്ടായതായി കെഎസ്ആര്‍ടിസിയും ചൂണ്ടിക്കാട്ടിയിരുന്നു. അക്രമഹര്‍ത്താലില്‍ സംസ്ഥാനത്ത് 990 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 215 എണ്ണത്തിലാണ് പൊതുസ്വകാര്യസ്വത്ത് നശിപ്പിക്കപ്പെട്ടത്. നഷ്ടം കണക്കാക്കി ഈടാക്കാന്‍ സിറ്റിങ് സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ക്ലെയിം കമ്മീഷന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുഖജനാവിനും സ്വകാര്യവ്യക്തികള്‍ക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ സാഹചര്യത്തില്‍ ക്ലെയിം കമീഷണറെ അടിയന്തരമായി നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
അക്രമങ്ങളിലെ നഷ്ടം കണക്കാക്കാന്‍ അസസര്‍മാരെ നിയമിക്കുന്നതിലും അവരെ സഹായിക്കാനുള്ള ജീവനക്കാരുടെ കാര്യത്തിലും നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ അടക്കമുള്ള കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ഓരോ ജില്ലകളിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍, എഫ്‌ഐആറിലെ പ്രതികളുടെ എണ്ണം, അക്രമസ്ഥലത്തുനിന്ന് അറസ്റ്റുചെയ്തവരുടെ എണ്ണം, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം, കരുതല്‍ തടങ്കലില്‍വച്ചവരുടെ എണ്ണം, പരിക്കേറ്റവരുടെ എണ്ണം, നാശനഷ്ടത്തിന്റെ വിവരങ്ങള്‍ എന്നിവയടങ്ങിയ വിശദമായ പട്ടികയും പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ് ജെ ആര്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ എസ് രാധാകൃഷ്ണന്‍, ഡോ.ടി പി സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബിജെപി നേതാക്കളായ പി എസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍ എംഎല്‍എ, കേന്ദ്രമന്ത്രി വി മുരളീധരന്‍, ആര്‍എസ്എസ് പ്രാന്ത് സംഘചാലക് പിഇബി മേനോന്‍ എന്നിവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
RELATED STORIES
പൗരത്വ ഭേദഗതി ബില്ല്: പുത്തനത്താണിയില്‍ സംയുക്ത പ്രതിഷേധ റാലി(വീഡിയോ)
12 Dec 2019 6:25 PM GMTജലീലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്കുനേരേ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം
12 Dec 2019 6:04 PM GMTപൗരത്വ ഭേദഗതി ബില്ല്, എന്‍ആര്‍സി പ്രതിഷേധം: ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍
12 Dec 2019 5:28 PM GMTടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു
12 Dec 2019 4:37 PM GMT