- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പ്രചാരകരെ കുറിച്ചുള്ള പാഠഭാഗങ്ങൾ യൂനിവേഴ്‌സിറ്റി സിലബസിൽ ഉൾപ്പെടുത്തിയത് ചെറുത്ത് തോൽപിക്കണം: എസ്ഡിപിഐ
കേരളം ആർഎസ്എസ്-ബിജെപി വിഭാഗങ്ങളെ അകറ്റി നിർത്തിയിട്ടുണ്ട്; എന്നാൽ പൊതു വിദ്യാഭ്യാസ സംവിധാനം ഉൾപ്പെടയുള്ളതിലൂടെ ഹിന്ദുത്വ-വർഗീയ-വിഘടനവാദ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം മുളയിലേ നുള്ളണം.
കണ്ണൂർ: സംഘപരിവാർ വിദ്വേഷ പ്രചാരകരെ കുറിച്ചുള്ള പാഠഭാഗങ്ങൾ കണ്ണൂർ യൂണിവേഴ്‌സിറ്റി പി ജി സിലബസിൽ ഉൾപ്പെടുത്തിയത് അത്യന്തം ഗൗരവതരമാണെന്നും ഇത്തരം ഹിന്ദുത്വ ഫാഷിസ്റ്റ് നീക്കങ്ങളെ മതേതര കേരളം ചെറുത്ത് തോൽപിക്കണമെന്നും എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ മാപ്പെഴുതി രക്ഷപ്പെട്ട സവർക്കരുടെ പഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് ചരിത്രത്തെ വികലമാക്കാനുള്ള ശ്രമമാണ്. കേരളം ആർഎസ്എസ്-ബിജെപി വിഭാഗങ്ങളെ അകറ്റി നിർത്തിയിട്ടുണ്ട്; എന്നാൽ പൊതു വിദ്യാഭ്യാസ സംവിധാനം ഉൾപ്പെടയുള്ളതിലൂടെ ഹിന്ദുത്വ-വർഗീയ-വിഘടനവാദ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം മുളയിലേ നുള്ളണം. പിജി സിലബസിൽ സംഘപരിവാർ നേതാക്കളുടെ പഠഭാഗങ്ങൾ തിരുകി കയറ്റിയവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണിതിന് പിന്നിൽ. ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കരുത്. സ്വാതന്ത്ര്യസമര നേതാക്കളെ തമസ്കരിച്ച് ഒറ്റുകാർക്ക് വീര പരിവേഷം നൽകാനുള്ള ഏത് നീക്കത്തെയും ചെറുത്ത് തോൽപിക്കണം. അപകടകരമായ ഈ ഹിന്ദുത്വ ഫാഷിസ്റ് നീക്കത്തിനെതിരെ കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി നാളെ മാർച്ച് നടത്തുമെന്നും എ സി ജലാലുദ്ദീൻ അറിയിച്ചു.
RELATED STORIES
രാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMT