Kerala

കേരളം- നെതര്‍ലന്‍റ്സ് സഹകരണം: മേല്‍നോട്ട സമിതി രൂപീകരിക്കും

ഇന്ത്യയിലെ നെതര്‍ലന്‍റ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

കേരളം- നെതര്‍ലന്‍റ്സ് സഹകരണം: മേല്‍നോട്ട സമിതി രൂപീകരിക്കും
X

തിരുവനന്തപുരം: നെതര്‍ലന്‍റ്സും കേരളവും തമ്മില്‍ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതര്‍ലന്‍റ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

മുഖ്യമന്ത്രി നെതര്‍ലന്‍റ്സ് സന്ദര്‍ശിച്ചപ്പോഴും നെതര്‍ലന്‍റ്സ് രാജാവും രാജ്ഞിയും കേരളം സന്ദര്‍ശിച്ചപ്പോഴും എടുത്ത തീരുമാനങ്ങള്‍ വേഗം പ്രാവര്‍ത്തികമാക്കുന്നതിനാണ് മേല്‍നോട്ട സംവിധാനം ഉണ്ടാക്കുന്നത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ തിങ്കളാഴ്ച വൈകുന്നേരം നടന്ന ചര്‍ചയില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നെതര്‍ലന്‍റ്സ് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഹീന ലഗവീന്‍ എന്നിവരും പങ്കെടുത്തു.

റോട്ടര്‍ഡാം പോര്‍ട്ടുമായി സഹകരിച്ച് കേരളത്തിലെ തുറമുഖങ്ങളുടെ വികസനം, സാംസ്കാരിക പൈതൃക പരിപാടി, പഴം-പച്ചക്കറി കൃഷി വികസനത്തിന് മികവിന്‍റെ കേന്ദ്രം സ്ഥാപിക്കല്‍, ട്രാന്‍സ്പോര്‍ട്ട് സാങ്കേതിക രംഗത്തെ സഹകരണം, സ്പോര്‍ട്സ് മേഖലയിലെ സഹകരണം തുടങ്ങി നിരവധി മേഖലകളില്‍ കേരളവും നെതര്‍ലന്‍റ്സും സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. നെതര്‍ലന്‍റ്സിലെ റൂം ഫോര്‍ റിവര്‍ മാതൃക പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം പ്രാവര്‍ത്തികമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it