Kerala

മന്ത്രി എ കെ ബാലന് അകമ്പടി പോവേണ്ട പോലിസ് ജീപ്പിന് മുകളില്‍ തെങ്ങുവീണു

ശക്തമായ കാറ്റും മഴയുമുണ്ടായിരുന്ന പ്രദേശത്ത് റോഡരികില്‍നിന്ന തെങ്ങ് ജീപ്പിനു മുകളില്‍ വീഴുകയായിരുന്നു.

മന്ത്രി എ കെ ബാലന് അകമ്പടി പോവേണ്ട പോലിസ് ജീപ്പിന് മുകളില്‍ തെങ്ങുവീണു
X

മാള: നിയമമന്ത്രി എ കെ ബാലന് അകമ്പടി പോവാനിറങ്ങിയ പോലിസ് ജീപ്പ് അപകടത്തില്‍പെട്ടു. മാള പോലിസ് സ്റ്റേഷനിലെ ജീപ്പിന്റെ മുകളില്‍ അന്നമനട മേലഡൂരില്‍വച്ച് തെങ്ങ് വീഴുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 4.30നാണ് അപകടമുണ്ടായത്. ശക്തമായ കാറ്റും മഴയുമുണ്ടായിരുന്ന പ്രദേശത്ത് റോഡരികില്‍നിന്ന തെങ്ങ് ജീപ്പിനു മുകളില്‍ വീഴുകയായിരുന്നു.

ജീപ്പില്‍ എഎസ്‌ഐയും ഡ്രൈവറുമാണുണ്ടായിരുന്നത്. എറണാകുളം ഭാഗത്തുനിന്നും വരുന്ന മന്ത്രിക്ക് ജില്ലാ അതിര്‍ത്തിയായ പൊങ്ങത്തുനിന്നും ദേശീയപാതയില്‍ അകമ്പടി പോവാന്‍ മാള സ്റ്റേഷനില്‍നിന്നും വരുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ആര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല.

Next Story

RELATED STORIES

Share it