- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹകരണ എക്‌സ്‌പോ 2022: ഏപ്രില്‍ 18 മുതല്‍ 25 വരെ മറൈന്‍ഡ്രൈവില്‍
ഏപ്രില്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സഹകരണ എക്‌സ്‌പോ 2022 ന് തുടക്കമാകും.എക്‌സ്‌പോയില്‍ അപ്പക്‌സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കും
കൊച്ചി: കേരളത്തിന്റെ സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതുമായി സംഘടിപ്പിക്കുന്ന 'സഹകരണ എക്‌സ്‌പോ 2022' എറണാകുളം മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.ഏപ്രില്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സഹകരണ എക്‌സ്‌പോ 2022 ന് തുടക്കമാകും.
എക്‌സ്‌പോയില്‍ അപ്പക്‌സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി സമൂഹത്തിനെ ബോധ്യപ്പെടുത്തുക, സംസ്ഥാനത്തെ സഹകരണ മാതൃകകള്‍ ആഗോള, ദേശീയതലത്തില്‍ പരിചയപ്പെടുത്തുക, സംസ്ഥാനത്തെ സഹകരണ മേഖലയിലെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുക, സഹകരണ മേഖലയിലെ വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുക, അവയ്ക്ക് വിപണയില്‍ സ്ഥാനമുറപ്പിക്കുക, കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്ക് അവരെ കൊണ്ടെത്തിക്കുക, പുതിയ സാധ്യതകള്‍ അവതരിപ്പിക്കുക തുടങ്ങിയവയാണ് സഹകരണ എക്‌സ്‌പോയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എക്‌സ്‌പോയുടെ ഭാഗമായി ദേശീയസംസ്ഥാനതലത്തില്‍ ശ്രദ്ധേയരായ പ്രഗത്ഭരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍, സഹകരണമേഖലയിലെ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തല്‍, സംസ്‌ക്കാരിക പരിപാടികള്‍, സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ ദിവസവും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. വിപുലമായ ഫുഡ്‌കോര്‍ട്ടും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ സംബന്ധിച്ച് വീഡിയോ പ്രദര്‍ശനങ്ങളും ഉണ്ടാകും. സഹകരണ സ്ഥാപനങ്ങളുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ബിസിനസ് മീറ്റുകള്‍ ഇതോടൊപ്പം സംഘടിപ്പിക്കും.
23,000 ത്തോളം സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാറിന്റെ കീഴില്‍ 16112 സംഘങ്ങളും ഫംഗ്ഷണല്‍ രജിസ്ട്രാര്‍മാരുടെ നിയന്ത്രണത്തില്‍ ഏഴായിരത്തോളം സംഘങ്ങളും ഉള്‍പ്പെടെയാണ് 23,000ത്തോളം സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തിന് താങ്ങും തണലുമായാണ് പ്രവര്‍ത്തിക്കുന്നത്. ക്രെഡിറ്റ്, ആതുര സേവനം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, കണ്‍സ്യുമര്‍, വ്യവസായം, മത്സ്യ, കശുവണ്ടി, കയര്‍ തുടങ്ങി എല്ലാമേഖലകളിലും ശക്തമായ സാന്നിധ്യമാണ് സഹകരണ സംഘങ്ങളുടേത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം യുവാക്കളെ ലക്ഷ്യമിട്ടുള്ള 30 സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയുടെ നേതൃത്വത്തില്‍ ഇവന്റ് മാനേജ്‌മെന്റ് മുതല്‍ ഐടി വരെയുള്ള യൂണിറ്റുകള്‍ ആരംഭിച്ച് പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ വരുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളും രജിസ്റ്റര്‍ ചെയ്തു.
കാര്‍ഷിക മേഖലയില്‍ നെല്ല് സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയ്ക്കായി പാലക്കാടും, കോട്ടയത്തും രണ്ടു സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കലാകാരന്മാരുടെ സഹകരണ സംഘവും രജിസ്റ്റര്‍ ചെയ്തു. രണ്ടാം 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ രംഗത്തേക്കും സഹകരണ മേഖല കടന്നുവരുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ഏകീകൃത ബ്രാന്‍ഡ് വികസിപ്പിക്കുക, അവയെ ഏകീകൃത ബ്രാന്‍ഡില്‍ കൊണ്ടുവന്ന് വിപണിയില്‍ സജീവമാക്കുക, സമ്പുഷ്ടമായ കേരള ഉപഭോക്തൃവിപണിയില്‍ സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വര്‍ധിച്ച സാന്നിധ്യം ഉണ്ടാക്കുകയും ലക്ഷ്യമാണ്.
ഇതിന്റെ പ്രചാരണത്തിനായി കൂപ്പ് കേരള(coopkerala) എന്ന പേരില്‍ കൂപ്പ് മാര്‍ട്ടുകള്‍(coopmart) ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങള്‍ ജൈവവൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തി 340 ഇനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. ചില സംഘങ്ങള്‍ പഴം, കപ്പ ഉള്‍പ്പെടെയുള്ളവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. നാണ്യവിളകള്‍ ഉല്‍പാദിപ്പിക്കുന്നു. കൃഷിയിലും വ്യവസായത്തിലും സഹകരണമേഖല മുന്നോട്ടുവരുകയാണ്. ഇങ്ങനെ സഹകരണ മേഖലയുടെ എല്ലാവിധ ഇടപെടലുകളും അവരുടെ ഉല്‍പന്നങ്ങളും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാകും സഹകരണ എക്‌സ്‌പോയെന്ന് മന്ത്രി പറഞ്ഞു.
ഫംങ്ഷണല്‍ രജിസ്ട്രാര്‍മാരുടെ നിയന്ത്രണത്തിലുള്ള മില്‍മ, മല്‍സ്യഫെഡ്, കയര്‍ഫെഡ്, ഖാദി, കൈത്തറി, ദിനേശ് തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും എക്‌സ്‌പോയില്‍ അവസരം ഒരുക്കും. എസ്പിസിഎസിന്റെ പുസ്തക പ്രദര്‍ശനവും വില്പനയുമുണ്ടാകും. സഹകരണ മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളായ കേരള ബാങ്ക്, യുഎല്‍സിസിഎസ്, കണ്‍സ്യൂമര്‍ ഫെഡ്, മാര്‍ക്കറ്റ്‌ഫെഡ്, എസി/എസ്ടി ഫെഡ്, പ്രധാന സഹകരണ ഹോസ്പിറ്റലുകള്‍ തുടങ്ങിയവയുടെ പ്രത്യേക പവലിയനുകളും ഒരുക്കും.
സഹകരണ വകുപ്പിന്റെ ചരിത്രം, വികാസ പരിണാമങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്ന വിവിധ ജനകീയ പദ്ധതികളെ സംബന്ധിച്ചും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരണങ്ങള്‍ നല്കിക്കൊണ്ടും ഒരു പ്രത്യേക പവലിയന്‍ സജ്ജമാക്കും. മന്ത്രി വി എന്‍ വാസവന്‍ ചെയര്‍മാനായ സംഘാടക സമിതിയില്‍ മന്ത്രി പി രാജീവ് കോ ചെയര്‍മാനാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വൈസ് ചെയര്‍മാന്‍. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ജനറല്‍ കണ്‍വീനറും രജിസ്ട്രാര്‍ പി ബി നൂഹ് കണ്‍വീനറും ഓഡിറ്റ് ഡയറക്ടര്‍ എം എസ് ഷെറിന്‍ ജോയിന്റ് കണ്‍വീനറുമാണ്. എം പിമാര്‍, കൊച്ചി മേയര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ തുടങ്ങി 144 പേര്‍ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപികരിച്ചത്.
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMT