Kerala

സംഘപരിവാരത്തെ സഹായിക്കുന്ന പ്രസ്താവന മുഖ്യമന്ത്രി തിരുത്തണം

പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് മേല്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്ന സംഘപരിവാര അജണ്ടയെ സഹായിക്കുംവിധം നിയമസഭയില്‍ നടത്തിയ പ്രസ്താവന തിരുത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് വിവിധ രാഷ്ട്രീയ, സാമൂഹിക, മാധ്യമ, സാംസ്‌കാരിക, പൗരാവകാശ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അവശ്യപ്പെട്ടു.

സംഘപരിവാരത്തെ സഹായിക്കുന്ന പ്രസ്താവന മുഖ്യമന്ത്രി തിരുത്തണം
X

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് മേല്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്ന സംഘപരിവാര അജണ്ടയെ സഹായിക്കുംവിധം നിയമസഭയില്‍ നടത്തിയ പ്രസ്താവന തിരുത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് വിവിധ രാഷ്ട്രീയ, സാമൂഹിക, മാധ്യമ, സാംസ്‌കാരിക, പൗരാവകാശ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടാണ് കേരളത്തില്‍ പോലും സമരങ്ങളുടെ പിന്നില്‍ തീവ്രവാദികളാണെന്നും മറ്റിടങ്ങളിലും ഇതനുവദിക്കേണ്ടതുണ്ടോയെന്നും നരേന്ദ്രമോദി രാജ്യസഭയില്‍ ചോദിച്ചത്. ദേശവ്യാപകമായി സംഘപരിവാരം നടത്തി കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ക്ക് ചൂട്ടുപിടിച്ച പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനകരമാണ്. അങ്കമാലി മഹല്ല് കമ്മിറ്റി നേതൃത്വം നല്‍കിയ പ്രതിഷേധ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ മുഖ്യമന്ത്രി നിരുത്തരവാദപരമായ പ്രസ്താവന നടത്തി വിഷയം വഴിതിരിച്ചു വിട്ടത് ആപത്കരമായ പ്രവണതയാണ്. ആര്‍.എസ്.എസ് വിരുദ്ധ ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നതുപോലും ദേശദ്രോഹമായി ചിത്രീകരിച്ചു പോലീസ് വ്യാപകമായി കേസെടുത്തു കൊണ്ടിരിക്കുകയാണ്.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പുകേടും പോലീസ് സേനയിലെ സംഘപരിവാരത്തിന്റെ സ്വാധീനവും മറച്ചുവെക്കാന്‍ തീവ്രവാദി ആരോപണം കൊണ്ട് താത്കാലികമായി സാധിക്കുമെങ്കിലും അത് കേരളീയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന മുറിവ് നിസാരമല്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം നിരുത്തരവാദ പ്രസ്താവനകള്‍ സംഘപരിവാര കേന്ദ്രങ്ങള്‍ ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ രാജ്യസഭയിലെ പരാമര്‍ശം.

ഗെയില്‍ പൈപ് ലൈന്‍, ദേശീയ പാത വീതികൂട്ടല്‍, പുതുവൈപ്പിന്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഇതേ തീവ്രവാദ നുഴഞ്ഞുകയറ്റാരോപണം തന്നെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

രാജ്യത്ത് ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കുമേല്‍ ജാതി, മത ചാപ്പയടിച്ച് ഭിന്നിപ്പിക്കാനുള്ള സംഘപരിവാര അജണ്ടക്ക് വളംവെച്ചുകൊടുത്ത പ്രസ്താവന പിന്‍വലിച്ച് കേരള ജനതയോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം.

സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍

എ വാസു

ഒ അബ്ദുള്ള

പ്രഫ.പി കോയ

റസാഖ് പാലേരി

പി അബ്ദുല്‍ മജീദ് ഫൈസി

ഗോപാല്‍ മേനോന്‍

അഡ്വ. പി എ പൗരന്‍

വിളയോടി ശിവന്‍കുട്ടി

വി പ്രഭാകരന്‍

അഡ്വ.പി എം നിയാസ്

ശ്രീജാ നെയ്യാറ്റിന്‍കര

വി ആര്‍ അനൂപ്

രൂപേഷ് കുമാര്‍

ജി ഗോമതി

പി അംബിക

എന്‍ കെ അലി

അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി

ജോളി ചിറയത്ത്

പി പി ഷാന്റോലാല്‍

നഹാസ് മാള

നൗഷാദ് സിഎ

അമ്മിണി കെ വയനാട്

പ്രശാന്ത് സുബ്രഹ്മണ്യന്‍

കമല്‍ സി നജ്മല്‍

ബിന്ദു കല്യാണി

ഗോപാല്‍ മേനോന്‍

പി കെ ഉസ്മാന്‍.


Next Story

RELATED STORIES

Share it