Kerala

കൊവിഡ് നിയന്ത്രണ വിധേയമാവാന്‍ വര്‍ഷാവസാനമാവും: മുഖ്യമന്ത്രി

അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മള്‍ തരണം ചെയ്തു. കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി.

കൊവിഡ് നിയന്ത്രണ വിധേയമാവാന്‍ വര്‍ഷാവസാനമാവും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഈ വര്‍ഷാവസാനത്തോടെ മാത്രമേ കൊവിഡ് രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് വിലയിരുത്തലെന്ന് മുഖ്യമന്ത്രി. ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വരുന്ന തളര്‍ച്ചയുണ്ട്. അത് പോലെ രോഗപ്രതിരോധത്തില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലരും സ്വീകരിക്കുന്നു. സമ്പര്‍ക്കരോഗവ്യാപനം കൂടാന്‍ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക.

ഉപയോഗശൂന്യമായ മാസ്‌കുകള്‍ വലിച്ചെറിയരുത്. ഇത് മൂലം രോഗം പടര്‍ന്നേക്കും. പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഡബ്ല്യുഎച്ച്ഒ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടമുണ്ട്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് ആളുകളെത്തി രോഗം പടരുന്ന സ്ഥിതി, ക്ലസ്റ്റേഴ്‌സ് അടിസ്ഥാനപ്പെടുത്തി രോഗവ്യാപനം, സമൂഹവ്യാപനം. കേരളം ഇതില്‍ മൂന്നാം ഘട്ടത്തിലാണ്. മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മള്‍ തരണം ചെയ്തു. കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുന്നു. പ്രതിരോധരംഗത്തെ മടുപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ കൊവിഡ് പകര്‍ച്ച കൂടിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. പഞ്ചായത്തുകളും നഗരസഭകളും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുകയായിരുന്നു. കുടുംബശ്രീ അടക്കം എല്ലാവരെയും ഏകോപിപ്പിക്കേണ്ട ചുമതല ഇവര്‍ക്കുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ പങ്ക് നിര്‍ണായകമാണ്. അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇവര്‍ ഇടപെടണം. കൊവിഡ് ബാധ ഉണ്ടായാല്‍ അത് പടരാതിരിക്കാന്‍ ആ ഇടപെടല്‍ നിര്‍ണായകമാണ്. രോഗികള്‍ക്ക് വൈദ്യസഹായം, മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ സഹായിക്കുക, സമൂഹത്തിലെ ഭീതി അകറ്റുക, പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, ബുദ്ധിമുട്ടുള്ളവരെ സംരക്ഷിക്കുക - ഇതിനെല്ലാം മുന്‍ഗണന നല്‍കണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കല്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ ഉപയോഗിക്കണം. ഇത്തരം പ്രാദേശികമാതൃകകള്‍ പങ്കുവയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കണെമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it