പാലത്തായി പീഡനക്കേസ്: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; എനിക്ക് ഒന്നും പറയാൻ കഴിയില്ല
കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചതോടെ കോടതി തുടർ നടപടി സ്വീകരിച്ചു വരികയാണ്. അതാണ് സംഭവം.
BY SDR16 July 2020 2:45 PM GMT

X
SDR16 July 2020 2:45 PM GMT
തിരുവനന്തപുരം: പാലത്തായി ബാലികാ പീഡനക്കേസിലെ അട്ടിമറി സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. പോക്സോ കേസ് ഒഴിവാക്കി കുറ്റപത്രത്തിൽ ദുർബലമായ വകുപ്പുകളിട്ട് പ്രതിയായ ബിജെപി നേതാവ് പത്മരാജനെ രക്ഷപ്പെടുത്തുന്ന തരത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിലുള്ള പ്രതികരണമാണ് മാധ്യമ പ്രവർത്തകർ തേടിയത്. എന്നാൽ മറുപടി നൽകാതെ മറ്റ് വിഷയങ്ങൾ മുഖ്യമന്ത്രി സംസാരിച്ചെങ്കിലും രണ്ടുതവണ ആവർത്തിച്ച് ചോദിച്ചതോടെ എവിടേയും തൊടാതെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പാലത്തായി കേസ് അന്വേഷണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചതോടെ കോടതി തുടർ നടപടി സ്വീകരിച്ചു വരികയാണ്. അതാണ് സംഭവം. അതേക്കുറിച്ച് എനിക്ക് ഒന്നും പറയാൻ കഴിയില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
റോഹിന്ഗ്യന് വംശഹത്യ: മുസ്ലിം വീടുകളും പള്ളികളും തകര്ക്കാന്...
11 Aug 2022 10:46 AM GMTകന്നുകാലിക്കടത്ത്: തൃണമൂല് കോണ്ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTഅടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTറെക്കോര്ഡ് നേട്ടം: നിതീഷ് കുമാര് എട്ടാം തവണയും ബീഹാര്...
10 Aug 2022 8:54 AM GMT