Kerala

കിഫ്ബിയെ സംശയത്തിന്‍റെ മുനയിൽ നിർത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി

ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച ചെ​ന്നി​ത്ത​ല വി​ഷ​യ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​വും, സി​ബി​ഐ അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കിഫ്ബിയെ സംശയത്തിന്‍റെ മുനയിൽ നിർത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കിഫ്ബിയെ സംശയത്തിന്‍റെ മുനയിൽ നിർത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതൊന്നും കിഫ്ബിക്ക് ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കി​ഫ്ബി​യു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. വൈ​ദ്യു​തി കൊ​ണ്ടുവ​രു​ന്ന​തി​നും പ്ര​സ​ര​ണ​ത്തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ന്‍​കി​ട ട്രാ​ന്‍​ഗ്രി​ഡ് പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ചെന്നിത്തല കു​റ്റ​പ്പെ​ടു​ത്തി.

ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണിയും രംഗത്തു വന്നിരുന്നു. ട്രാ​ന്‍​ഗ്രി​ഡ് പ​ദ്ധ​തി​യു​ടെ പേരിലുള്ള ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള നേ​താ​വാ​ണെ​ങ്കി​ൽ ചെ​ന്നി​ത്ത​ല പ​രാ​തി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ങ്ക​ലാ​പ്പി​ലാ​ണ് ചെ​ന്നി​ത്ത​ല ഇ​ത്ത​രം വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും മ​ണി കു​റ്റ​പ്പെ​ടു​ത്തി. നേ​ര​ത്തെ, ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച ചെ​ന്നി​ത്ത​ല വി​ഷ​യ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​വും സി​ബി​ഐ അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Next Story

RELATED STORIES

Share it