ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും കലാപകാരികള്‍ക്ക് പച്ചക്കൊടി കാട്ടുന്നു: ചെന്നിത്തല
പേരാമ്പ്രയില്‍ ജുമാമസ്ജിദിന് കല്ലെറിഞ്ഞത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.
തിരുവനന്തപുരം: കലാപമുണ്ടാവട്ടെ എന്നനിലയിലാണ് കേരളത്തിലെ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ്- ബിജെപി അക്രമത്തില്‍ പോലിസ് കാഴ്ചക്കാരായതിന്റെ ഏറ്റവും വലിയ ഉദാഹരമണമാണ് മിഠായിത്തെരുവ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡിജിപി എസ്പിമാര്‍ തന്റെ നിര്‍ദേശം അനുസരിച്ചില്ലെന്ന് പറയുന്നത്. സംഘപരിവാര്‍ അക്രമങ്ങള്‍ നടക്കട്ടെയെന്ന നിലയില്‍ മുഖ്യമന്ത്രി കൈയ്യും കെട്ടി നോക്കിനില്‍ക്കുന്നു.
മറുവശത്ത് സിപിഎം അക്രമം അഴിച്ചുവിടുന്നു. പേരാമ്പ്രയില്‍ ജുമാമസ്ജിദിന് കല്ലെറിഞ്ഞത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. കോട്ടയത്ത് കരോള്‍ സംഘത്തിനുനേരെ സിപിഎം അക്രമം നടത്തിയതിനും നടപടിയില്ല. മതന്യൂനപക്ഷ പ്രദേശങ്ങളില്‍ ആര്‍എസ്എസിന് വ്യാപകമായ അക്രമം നടത്താന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുകയാണ്. കേരളത്തില്‍ സാമുദായിക ധ്രൂവീകരണമുണ്ടാവട്ടെ എന്ന ക്രൂരമായ മനോഭാവമാണ് ഇതിനുപിന്നിലെന്നും യുഡിഎഫ് നേതൃയോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT