Kerala

പ്ലാവില കാണിച്ചാല്‍ നാക്കും നീട്ടി പോവുന്ന ആട്ടിന്‍കുട്ടിയെപ്പോലെയാണ് കോണ്‍ഗ്രസുകാരെന്ന് പിണറായി

'രാജ്യം ഇത്തരത്തില്‍ സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താന്‍ പാടുണ്ടോ? ജയിച്ചാല്‍ വിജയമേറ്റെടുക്കാന്‍ മാത്രമുള്ളതല്ല, കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം' എന്നും പിണറായി പറഞ്ഞു.

പ്ലാവില കാണിച്ചാല്‍ നാക്കും നീട്ടി പോവുന്ന ആട്ടിന്‍കുട്ടിയെപ്പോലെയാണ് കോണ്‍ഗ്രസുകാരെന്ന് പിണറായി
X

തിരുവനന്തപുരം:കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോവുന്നതിനെ

പ്ലാവില കാണിച്ചാല്‍ നാക്കുംനീട്ടി പോകുന്ന ആട്ടിന്‍കുട്ടിയോട് ഉപമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പി.എസ്.സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരെ വിശ്വസിക്കരുതെന്ന് ഞങ്ങള്‍ പറയാറുണ്ട്.ആരാണ് എപ്പോഴാണ് ബിജെപിയിലേക്ക് പോവുകയെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഒഴുക്കുന്ന പണത്തിന് കണക്കില്ല. പ്ലാവില ഇങ്ങനെ കാണിച്ചാല്‍ നാക്കുംനീട്ടി പോകുന്ന ആട്ടിന്‍കൂട്ടിയെപ്പോലെ പോകാന്‍ കുറേ.... ശരിയായ വാക്കുണ്ട്, അത് ഞാന്‍ പറയുന്നില്ല. ഡേഷ് എന്നിട്ടാല്‍ മതി നിങ്ങള്‍. ആ ആളുകള് കോണ്‍ഗ്രസിന്റെ നേതാക്കന്മാരെന്ന് പറഞ്ഞിരിക്കുന്നു. അതല്ലേ വസ്തുത. 'എന്നാണ് അദ്ദേഹം പറഞ്ഞത്.

'രാജ്യം ഇത്തരത്തില്‍ സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താന്‍ പാടുണ്ടോ? ജയിച്ചാല്‍ വിജയമേറ്റെടുക്കാന്‍ മാത്രമുള്ളതല്ല, കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം' എന്നും പിണറായി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തോട് കേന്ദ്രം തുടരുന്ന അവഗണനാ മനോഭാവത്തിനെതിരേയും മുഖ്യമന്ത്രി സംസാരിച്ചു. സംസ്ഥാനത്തിന് ആവശ്യമുള്ള സഹായങ്ങളൊന്നും കേന്ദ്രം നല്‍കുന്നില്ല. ഈ ബജറ്റിലും കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.രാജ്യത്തിന്റെ മതനിരപേക്ഷത ഇല്ലാതാക്കാന്‍ ചില്ലര്‍ ശ്രമിക്കുകയാണ്. ബിജെപി അധികാരത്തിലെത്തുമ്പോള്‍ സംഘപരിവാര്‍ അഴിഞ്ഞാടുന്നു . കേന്ദ്ര സര്‍ക്കാറിന്റേത് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണെന്നും പിണറായി പറഞ്ഞു.

Next Story

RELATED STORIES

Share it