Kerala

കല്‍പ്പാത്തിയില്‍ പൂ വ്യാപാരിയും യുവാക്കളും തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് കുത്തേറ്റു

കല്‍പ്പാത്തിയില്‍ പൂ വ്യാപാരിയും യുവാക്കളും തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് കുത്തേറ്റു
X


പാലക്കാട്:
കല്‍പ്പാത്തിയില്‍ പൂ വ്യാപാരിയും യുവാക്കളും തമ്മില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. കല്‍പ്പാത്തി കുണ്ടമ്പലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. അമ്പലത്തില്‍ എത്തിയ യുവതിയോട് പൂ വേണമോ എന്ന് പൂ കച്ചവടക്കാരന്‍ ചോദിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ പെണ്‍കുട്ടിയോട് അപമര്യാദയായ ചോദ്യമാണ് പൂ വില്പനക്കാരനില്‍ നിന്ന് ഉയര്‍ന്നത് എന്ന പേരിലാണ് സംഘര്‍ഷം തുടങ്ങിയത് എന്നും പറയുന്നു. പൂവില്‍പ്പനക്കാരന് തൊട്ടടുത്ത് നിന്ന യുവാക്കള്‍ വ്യാപാരിയെ ചോദ്യം ചെയ്തു.

ഇരുവരുടെയും സുഹൃത്തുക്കള്‍ എത്തിയതോടെ പരസ്പര സംഘര്‍ഷം കൂട്ടത്തലിലേക്ക് നീങ്ങി. തല്ല് പിരിച്ചുവിടാന്‍ എത്തിയപ്പോഴാണ് കല്‍പ്പാത്തിയിലെ ലോട്ടറി വ്യാപാരിയായ വിഷ്ണുവിന് കഴുത്തിന്റെ ഭാഗത്ത് കുത്തേല്‍ക്കുന്നത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആളാണ് എന്ന തെറ്റിദ്ധാരണയിലാണ് ഇയാളെ കുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീര്‍ (31) എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്.

വിഷ്ണുവിനാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ മുണ്ടൂര്‍ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it