Kerala

ടോള്‍ പ്ലാസയിലെ അതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, കാറിലുണ്ടായിരുന്ന അഭിഭാഷകന്‍ കസ്റ്റഡിയില്‍

വര്‍ക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മര്‍ദിച്ചത്. സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം കാറിലുണ്ടായിരുന്ന ലഞ്ജിത്തിന്റെ സുഹൃത്ത് അഡ്വ.ഷിബുവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ടോള്‍ പ്ലാസയിലെ അതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, കാറിലുണ്ടായിരുന്ന അഭിഭാഷകന്‍ കസ്റ്റഡിയില്‍
X

കൊല്ലം: കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രികന്‍ മര്‍ദിക്കുകയും കാറിനൊപ്പം പിടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ പോലിസ് തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മര്‍ദിച്ചത്. സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം കാറിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് അഡ്വ.ഷിബുവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴയില്‍ പോയി മടങ്ങി വരും വഴിയാണ് പ്രതി ടോള്‍ പ്ലാസ് ജീവനക്കാരനായ യുവാവിനെ മര്‍ദിച്ചത്.

കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. ടോള്‍ പ്ലാസ ജീവനക്കാരനായ കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കാര്‍ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് അരുണ്‍ പറയുന്നു.

അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ പരിക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. KL 26 F 9397 എന്ന നമ്പറില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു.


Next Story

RELATED STORIES

Share it