Kerala

സി കെ നാണു ജനതാദള്‍(എസ്) സംസ്ഥാന അധ്യക്ഷൻ

അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി കേരള ഘടകത്തിൽ തർക്കം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ദേശീയ നേതാവ് ദേവഗൗഡയാണ് അധ്യക്ഷന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

സി കെ നാണു ജനതാദള്‍(എസ്) സംസ്ഥാന അധ്യക്ഷൻ
X

തിരുവനന്തപുരം: ജനതാദള്‍(എസ്) സംസ്ഥാന അധ്യക്ഷനായി വടകര എംഎല്‍എ സി കെ നാണുവിനെ തിര‍ഞ്ഞെടുത്തു. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി കേരള ഘടകത്തിൽ തർക്കം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ദേശീയ നേതാവ് ദേവഗൗഡയാണ് അധ്യക്ഷന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

കെ കൃഷ്ണന്‍കുട്ടി മന്ത്രിയായതിനെ തുടര്‍ന്നാണ് ജെഡിഎസ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവായ സി കെ നാണുവിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന നിലപാട് കൃഷ്ണന്‍കുട്ടി വിഭാഗം സ്വീകരിച്ചപ്പോള്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട മാത്യു ടി തോമസിനെ അധ്യക്ഷനാക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് മുതിർന്ന നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണന്‍ കുട്ടി തുടങ്ങിയവരുമായി എച്ച് ഡി ദേവഗൗഡ നടത്തിയ ചര്‍ച്ചയില്‍ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ കുറിച്ച് ധാരണയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് മുൻ മന്ത്രി മാത്യു ടി തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് നാണുവിന് നറുക്കു വീണത്. പുതിയ അധ്യക്ഷന്‍ വന്ന പശ്ചാത്തലത്തില്‍ സംസ്ഥാനതലത്തിൽ പാര്‍ട്ടിക്കുള്ളിലും അഴിച്ച് പണികള്‍ ഉണ്ടാകും.

Next Story

RELATED STORIES

Share it