- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും: സ്പീക്കർ
ഗവര്‍ണര്‍ സഭയുടെ നാഥനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയമസഭ അതിന്റെ അധികാര പരിതിക്ക് പുറത്തുനിന്ന് ഒരു കാര്യവും ചെയ്തിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല.

തിരുവനന്തപുരം: മതേതരത്വം അടിസ്ഥാനപ്രമാണമായി സ്വീകരിച്ച ഒരു നാട്ടില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. സ്വാഭാവികമായി ഉയരുന്ന ഇത്തരം ചോദ്യങ്ങളോട് കേരള നിയമസഭ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും. ഗവര്‍ണര്‍ സഭയുടെ നാഥനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയമസഭ അതിന്റെ അധികാര പരിതിക്ക് പുറത്തുനിന്ന് ഒരു കാര്യവും ചെയ്തിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല. നിയമസഭയെ അതിന് ഉപയോഗിച്ചുവെന്ന വാക്ക് പറയുന്നത് ശരിയല്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്നാഗ്രഹമുള്ളവര്‍ക്കെല്ലാം ഇതില്‍ അഭിപ്രായം പറയേണ്ട ബാധ്യതയുണ്ട്. പ്രമേയങ്ങള്‍ കേരള നിയമസഭയില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. മിസ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1971 ജൂലൈ 16ന് ഒരു അനൗദ്യോഗിക അംഗത്തിന്റെ പ്രമേയം സഭയില്‍ പാസാക്കിയിട്ടുണ്ട്. സഹകരണ മേഖലയെ തകര്‍ക്കുന്ന ഇന്‍കംടാക്സ് ആക്ടിലെ ഭേദഗതി റദ്ദ് ചെയ്യണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 2006 ഒക്ടോബര്‍ മാസം 26നാണ് നിയമസഭ ഇത്തരത്തില്‍ ആവശ്യപ്പെട്ടത്. നേരത്തെയും ഇത്തരം അവകാശം ഉപയോഗിച്ചിട്ടുള്ളതിനാല്‍ വിഷയത്തില്‍ ഇത്രയും ക്ഷോഭിക്കേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















