Kerala

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം: വിദ്യാര്‍ഥി- യുവജന കൂട്ടായ്മ

പൗരന്‍മാര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം തടയുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്‌നമായ ലംഘനമാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം: വിദ്യാര്‍ഥി- യുവജന കൂട്ടായ്മ
X

കോഴിക്കോട്: ബിജെപി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്ത പൗരത്വഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിവിധ വിദ്യാര്‍ഥി- യുവജനകൂട്ടായ്മ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. പൗരന്‍മാര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം തടയുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്‌നമായ ലംഘനമാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ബില്‍ സംഘപരിവാറിന്റെ മുസ്‌ലിം ഉന്‍മൂലനത്തിനും ഹിന്ദുരാഷ്ട്ര നിര്‍മിതിക്കും കരുത്തേകുന്നതാണ്.

രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തിന്റെ ഭാവിയെ ആശങ്കയിലാക്കിയുള്ള നീക്കം അംഗീകരിക്കാനാവില്ല. ഭരണഘടനാ താല്‍പര്യങ്ങളെയും ന്യൂനപക്ഷ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും റദ്ദുചെയ്യുന്ന നിയമ നിര്‍മാണത്തിനെതിരേ മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്നും വിദ്യാര്‍ഥി യുവജന കൂട്ടായ്മ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയില്‍ കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്, കെ എച്ച് അബ്ദുല്‍ഹാദി (കാംപസ് ഫ്രണ്ട്), ടി പി അഷ്‌റഫ് അലി (എംഎസ്എഫ്), നാജ്ദ റൈഹാന്‍ (ഫ്രറ്റേണിറ്റി), പ്രഫ. സുദീപ് അല്‍മിത്ര (എന്‍ഐടി), വി ആര്‍ അനൂപ് (രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍), ടി എ ബിനാസ് (എസ്‌ഐഒ), റഈസ് ഹിദായ (എഴുത്തുകാരന്‍), ഡോ. വര്‍ഷ ബഷീര്‍, സമര്‍ അലി (എഫ്‌ലു യൂനിയന്‍ ജനറല്‍ സെക്രട്ടറി), ശ്വേത (ഡിഎസ്എ), അഡ്വ. അമീന്‍ ഹസന്‍, ഉമ്മുല്‍ ഫായിസ (ജെഎന്‍യു), അയ്യൂബ് റഹ്മാന്‍ (ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി), ലദീദ സാക്കലൂന്‍ (ജാമിഅ മിലിയ ഇസ്‌ലാമിയ), ഫസീഹ് അഹ്മദ് (ഹൈദരാബാദ് യൂനിവേഴ്‌സിറ്റി), ഹാഷിര്‍ (ഡോക്യുമെന്ററി സംവിധായകന്‍), ടി അബ്ദുല്‍ നാസര്‍ (അതിജീവന കലാസംഘം), അഭിലാഷ് പടച്ചേരി (മാധ്യമപ്രവര്‍ത്തകന്‍), പി കെ ജാസ്മിന്‍ (മാധ്യമപ്രവര്‍ത്തക) എന്നിവര്‍ ഒപ്പുവച്ചു.

Next Story

RELATED STORIES

Share it