സംസ്ഥാനത്തെ പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം സ്വത്തുവകകളാണെന്ന് ഹൈക്കോടതി
റിസീവറെ വച്ച് സ്വത്ത് തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. പള്ളികളില്‍ കുമിഞ്ഞു കൂടുന്ന സ്വത്തുക്കളുടെ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിക്ക് റിസീവറെ ചുമതലപ്പെടുത്താന്‍ കഴിയുമെന്നും കോടതി അഭിപ്രായപ്പെട്ടു

കൊച്ചി : സംസ്ഥാനത്തെ പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളിലെ സ്വത്തുവകകളാണെന്ന് ഹൈക്കോടതി.പാലക്കാട് ജില്ലയിലെ ഒരു പള്ളിത്തര്‍ക്കം ഇതു ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ജില്ലാ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.ഒരു റിസീവറെ വച്ച് സ്വത്ത് തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. പള്ളികളില്‍ കുമിഞ്ഞു കൂടുന്ന സ്വത്തുക്കളുടെ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിക്ക് റിസീവറെ ചുമതലപ്പെടുത്താന്‍ കഴിയും. കക്ഷികള്‍ക്ക് പ്രശ്‌നം പരിഹരിക്കാനാവുന്നില്ലെങ്കില്‍ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. വിശ്വാസികള്‍ക്ക് ആരാധന നടത്താനും ബുദ്ധിമുട്ട് ഉണ്ടാവുകയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. ഹരജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT