ചിന്നക്കനാലില്‍ ഭൂഉടമകള്‍ എന്നവകാശപ്പെടുന്നവരുടെ അപേക്ഷയിലെ ഭൂമി പുറംപോക്കെന്ന് ദേവികുളം സബ്കലക്ടറുടെ സത്യവാങ്് മൂലം
1960 മുതല്‍ കൈവശം വച്ച് കൃഷി ചെയ്യുന്ന ഭൂമിയാണെന്ന് അവകാശപ്പെട്ട് നാലേക്കര്‍ വീതം പതിച്ചു നല്‍കണമെന്ന ആവശ്യവുമായി വെവ്വേറെ സമര്‍പ്പിച്ചിട്ടുള്ള എട്ട് ഹരജികളും നിലനില്‍ക്കുന്നതല്ലെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു

കൊച്ചി: ഇടുക്കി ചിന്നക്കനാലില്‍ സ്ഥലം പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഭൂവുടമകള്‍ എന്നവകാശപ്പെടുന്നവര്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ഭൂമി സര്‍ക്കാര്‍ പുറേമ്പാക്കാണെന്ന് വ്യക്തമാക്കി ദേവികുളം സബ് കലക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 1960 മുതല്‍ കൈവശം വച്ച് കൃഷി ചെയ്യുന്ന ഭൂമിയാണെന്ന് അവകാശപ്പെട്ട് നാലേക്കര്‍ വീതം പതിച്ചു നല്‍കണമെന്ന ആവശ്യവുമായി വെവ്വേറെ സമര്‍പ്പിച്ചിട്ടുള്ള എട്ട് ഹരജികളും നിലനില്‍ക്കുന്നതല്ലെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഭൂമിപതിച്ചു നല്‍കണമെന്ന ആവശ്യം ലാന്റ്് അസൈന്‍മെന്റ് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ നിഷേധിച്ചതിനെതിരെയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. കോട്ടയം സ്വദേശികളായ ശിഖ ഷിജു, വല്‍സമ്മ, ദിലു കൃഷ്ണന്‍, ബിജു കൃഷ്ണന്‍ കുട്ടി, പ്രസന്ന സുനില്‍, വിഷ്ണു പ്രസാദ്, മലപ്പുറം സ്വദേശി അരവിന്ദന്‍ ചന്ദ്രശേഖരന്‍, എറണാകുളം തോപ്പുംപടി സ്വദേശി നിബു സാംസണ്‍ എന്നിവരാണ് ഹരജികള്‍ സമര്‍പ്പിച്ചത്.
RELATED STORIES
വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍...
2 April 2023 7:47 AM GMTസന്ദര്‍ശക വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTപശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTവേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMT